Monday December 05, 2016
Latest Updates

കാരിക്ക് മൈന്‍സ് തീപിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ഭക്ഷണം നല്‍കാതെ അപമാനിച്ചു 

കാരിക്ക് മൈന്‍സ് തീപിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ഭക്ഷണം നല്‍കാതെ അപമാനിച്ചു 

ഡബ്ലിന്‍:കാരിക്ക് മൈന്‍സ് തീപിടുത്തത്തില്‍ മരിച്ചവരുടെ രണ്ട് ബന്ധുക്കളെ, ഡണ്‍ഡ്രമിലെ പബ്ബില്‍ കയറാന്‍ അനുവദിക്കാതെ അപമാനിച്ചതില്‍ പരക്കെ പ്രതിഷേധം. ശനിയാഴ്ചത്തെ ഞെട്ടിക്കുന്ന ദുരന്തത്തില്‍ 10 പ്രിയപ്പെട്ടവരെ നഷ്ടപ്പട്ട ആഘാതത്തില്‍ നിന്ന് മോചിതരാവാത്തവരോടായിരുന്നു തികച്ചും മനുഷ്യത്വ രഹിതമായ ഈ നടപടി. 

ഞായറാഴ്ച ഉച്ചഭക്ഷണത്തിനെത്തിയ ഈ രണ്ട് പേരോടും സ്ഥിരമായി ചെല്ലാത്തവരായതിനാല്‍ പ്രവേശനം അനുവദിക്കാനാവില്ലെന്നാണ് ഒലീ ബാര്‍ അധികൃതര്‍ അറിയിച്ചത്. അപകട സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രം അകലെയാണ് ബാര്‍ ഈ ബാര്‍ സ്ഥിതി ചെയ്യുന്നത്. ഇക്വാലിറ്റി വിഷയങ്ങള്‍ പ്രത്യേക ചുമതലയുള്ള ഗാര്‍ഡയെ ഈ രണ്ടു പേരുടെയും സഹായത്തിനായി വിളിച്ചു വരുത്തി. 

ആ പ്രദേശത്തെ കൗണ്‍സിലര്‍ ആയ ക്രിസ് കുറാനും ഇവര്‍ക്ക് വേ്ണ്ടി ബാറി്‌ന്റെ ഉടമയോട് സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.അവര്‍ കാട്ടിയത് വിഡ്ഢിത്തരവും ഗുരുതരമായ തെറ്റുമാണെന്ന് കൌണ്‍സിലര്‍ പി്ന്നീട് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. 

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാം നടക്കുമ്പോഴും, പ്രവേശനം നിഷേധിക്കപ്പെട്ട രണ്ട് പേരും തികച്ചും ശാന്തരായാണ് പ്രതികരിച്ചത്. ഒരു പ്രകോപനവും ഉണ്ടാക്കാതെ അവിടം വിട്ടു പോകാനും അവര്‍ രണ്ട പേരും തയ്യാറായി. പല തവണ ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച പ്രതികരിക്കാന്‍ പബ്ബ് ഉടമകള്‍ തയ്യാറായില്ല.

എന്തൊക്കെ ഇക്വാളിറ്റി പ്രസംഗിച്ചാലും ഒരു വിഭാഗം ജനങ്ങള്‍ക്ക് അതൊന്നും ബാധകമല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.ട്രാവലെഴ്‌സിന് വേണ്ടി ശതകോടികള്‍ ചിലവഴിച്ചാണ് സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്.എന്നാല്‍ അവരുടെ ശോചനീയമായ താമസ സൌകര്യത്തിലെ അപര്യാപ്തത മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് പരക്കെ ആക്ഷേപമുണ്ട്.

പ്രധാനമന്ത്രി നേരിട്ട് ആശ്വസിപ്പിക്കാന്‍ ചെന്നാലും,ദേശീയ പതാക സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പകുതി താഴ്ത്തി കെട്ടാന്‍ തീരുമാനിച്ചാലും ഒരു വിഭാഗം ജനങ്ങള്‍ ട്രാവലേഴ്‌സ് അടക്കമുള്ള കുടിയേറ്റക്കാരോട് സ്വീകരിക്കുന്ന നിലപാടാണ് ഡണ്‍ട്രത്തു കണ്ടതെന്ന് മൈഗ്രന്റ്‌സ് സംഘടനാ പ്രതിനിധികള്‍ പറയുന്നു.

Scroll To Top