Wednesday December 07, 2016
Latest Updates

ഡണ്ടാല്‍ക്ക്-കാവന്‍ കമ്യൂണിറ്റികളുടെ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തി സാന്ദ്രമായി കൊണ്ടാടി 

ഡണ്ടാല്‍ക്ക്-കാവന്‍ കമ്യൂണിറ്റികളുടെ സംയുക്ത തിരുനാള്‍ ആഘോഷം ഭക്തി സാന്ദ്രമായി കൊണ്ടാടി 

ഡണ്ടാല്‍ക്ക്: ഡണ്ടാല്‍ക്ക് സെന്റ് അല്‍ഫോന്‍സ ഇന്ത്യന്‍ കാത്തലിക് കമ്മ്യുണിറ്റിയുടെയും കാവന്‍ ഹോളി ഫാമിലി പ്രാര്‍ത്ഥനാ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെയും തിരുക്കുടുംബത്തിന്റെയും തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.du 6

ഡണ്ടാല്‍ക്ക് സെ.മേരീസ് ദേവാലയത്തില്‍ നടത്തപ്പെട്ട ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ.ബിനോയി മാത്യൂ കൊമ്പന്‍തോട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍, ഫാ.ടോമി പാറാടിയില്‍, എന്നിവര്‍ സഹകാര്‍മികരായിരുന്നു..തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുനാള്‍ പ്രദക്ഷണം നടത്തപ്പെട്ടു.ലദീഞ്ഞും ഉണ്ടായിരുന്നു.ഫാ.ടോമി പാറാടിയില്‍ വചന സന്ദേശം നല്‍കി.

തുടര്‍ന്ന് സെന്റ് ജോസഫ്‌സ് റിഡംപ്റ്ററിസ്റ്റ് ചര്‍ച്ച് ഹാളില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഫാ.ബിനോയി മാത്യു ഉദ്ഘാടനം ചെയ്തു.കലാസാംസ്‌കാരിക പരിപാടികള്‍ വാര്‍ഷികാഘോഷ ചടങ്ങുകളെ വര്‍ണ്ണാഭമാക്കി.കോ ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സീസ് ജോസഫ് സ്വാഗതവും തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് കുര്യന്‍ നന്ദിയും പറഞ്ഞു.വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് കുട്ടി കോമ്പയറിംഗ് നടത്തി.

ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍,കമ്മിറ്റിയംഗങ്ങളായ സിബി,റോബിന്‍,ജോബി,മിന്റു എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. du4 du5 du1 du 9 du 7

Scroll To Top