Saturday December 03, 2016
Latest Updates

ഡണ്‍ലേരി തുറുമുഖത്തിന് വന്‍ വികസന പദ്ധതി,നാലുലക്ഷം യാത്രകരുടെ യാത്ര ഡണ്‍ലേരി വഴിയാക്കും 

ഡണ്‍ലേരി തുറുമുഖത്തിന് വന്‍ വികസന പദ്ധതി,നാലുലക്ഷം യാത്രകരുടെ യാത്ര ഡണ്‍ലേരി വഴിയാക്കും 

ഡബ്ലിന്‍ :ഡണ്‍ലേരി തുറമുഖത്തെ ‘കോപ്പന്‍ഹേഗനാ’ക്കാന്‍ പദ്ധതികളുമായി തുറമുഖ കമ്പനി. തുറമുഖത്തെത്തുന്ന യാത്രക്കാരുടെ എണ്ണം നാലു മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ തുറുമുഖത്തിന്റെ ആധുനീക സൌകര്യങ്ങള്‍ ഇവിടെയും ഒരുക്കാനാണ് പദ്ധതി.

ഡബ്ലിനില്‍ ഓരോ വര്‍ഷവും എത്തുന്ന യാത്രക്കാരുടെ എണ്ണം എട്ടു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാനും അതില്‍ തന്നെ പുതിയിലധികം പേരെ ഡണ്‍ലേരി തുറമുഖത്ത് ഇറക്കാനുമാണ് പദ്ധതി.പ്രാദേശിക കച്ചവടക്കാര്‍, ലോക്കല്‍ കൗണ്‍സില്‍, ഡണ്‍ലേരി തുറമുഖ കമ്പനി എന്നിവരടങ്ങുന്ന സംഘമാണ് 390 മില്യണ്‍ യൂറോയുടെ പദ്ധതി ഒരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 380 മീറ്റര്‍ നീളമുള്ള ബെര്‍ത്ത് നിര്‍മ്മിക്കും. ഇതോടെ 300 മീറ്ററിനു മുകളില്‍ നീളമുള്ള കപ്പലുകള്‍ അടുപ്പിക്കാനാവുന്ന അയര്‍ലണ്ടിലെ തന്നെരണ്ടാമത്തെ തുറമുഖമായി ഡണ്‍ലേരി മാറും. ഡണ്‍ലേരിയുടെ സാമ്പത്തിക മേഖലക്ക് 27 മില്യണ്‍ യൂറോയുടെ ഉണര്‍വ്വ് പദ്ധതി മൂലം ഉണ്ടാവുമെന്ന് കമ്പനി അവകാശപ്പെടുന്നു

Scroll To Top