Saturday January 21, 2017
Latest Updates

ദുല്‍ഖറും അപര്‍ണയും വീണ്ടും ഒന്നിക്കുന്നു

ദുല്‍ഖറും അപര്‍ണയും വീണ്ടും ഒന്നിക്കുന്നു

ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ഗോപിനാഥും വീണ്ടും ഒന്നിക്കുന്നു. ഇവരെ വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിപ്പിച്ച മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ഉണ്ണി ആറും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുക. ചെമ്പന്‍ വിനോദ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപീ സുന്ദര്‍ ഗാനങ്ങള്‍ക്കു ഈണം പകരും. ജോമോന്‍ ടി ജോണാണ് ക്യാമറ ചലിപ്പിക്കുക. ഫെന്‍ഡിംഗ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഗുജറാത്ത്, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി എന്നിവടങ്ങളില്‍ ചിത്രീകരിക്കും.

അപര്‍ണാ ഗോപിനാഥ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌റെ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ദുല്‍ഖര്‍ നായകനായ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

 

Scroll To Top