Saturday December 03, 2016
Latest Updates

സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മലയാളത്തിലും തമിഴിലുമായി 15 ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കരിയറിന്റെ മൂന്നാം വര്‍ഷത്തില്‍ തന്നെ ഒരു മണിരത്‌നം സിനിമയിലും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍.

നിത്യ മേനന്‍ നായികായി എത്തിയ ചിത്രം ‘ഓകെ കണ്മണി’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ നിന്നും കഴിവും പക്വതയുമുള്ള നടന്‍ എന്ന നിലയിലേക്ക് താരം വളര്‍ന്നു കഴിഞ്ഞു. യുവാക്കള്‍ക്കിടയിലെ ഫാഷന്‍ ഐക്കണ്‍ എന്നതില്‍ നിന്നും കുറച്ചു കൂടി ഗൌരവമേറിയ സിനിമാ സംവിധാന രംഗത്തും കാലെടുത്തു വെക്കാന്‍ ദുല്‍ഖര്‍ ഒരുങ്ങുകയാണ്.

ഈയിടെ ഒരഭിമുഖത്തിലാണ് സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. താന്‍ ഒരു സിനമ സംവിധാനം ചെയ്യുമെന്നും എന്നാല്‍ അത് എന്ന്, എപ്പോള്‍ സംഭവിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല എന്നും ദുല്‍ഖര്‍ പറയുന്നു. ഇതിനു മുന്‍പ് ചില ഷോര്‍ട്ട് ഫിലിമുകള്‍ ദുല്‍ഖര്‍ സംവിധാനം ചെയ്തിരുന്നു.

Scroll To Top