Sunday December 17, 2017
Latest Updates

ദുല്‍ഖറിന് മലയാളം അറിയില്ലെന്നോ ?

ദുല്‍ഖറിന് മലയാളം അറിയില്ലെന്നോ ?

നമ്മുടെ മലയാള സിനിമാ നടീനടന്മാരൊക്കെ നമ്മള്‍ കാണുന്നതുപോലെയാകില്ല യാഥാര്‍ത്ഥ ജീവിതത്തില്‍ . പല താരങ്ങളുടെയും യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് ഞെട്ടലോടെയാണ് ആരാധകര്‍ അറിയുന്നത്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ന്യൂജന്‍ താരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ . ദുല്‍ഖറിന്റെ പല ഡയലോഗുകളും മമ്മൂട്ടിയുടെ ഡയലോഗുകള്‍ പോലെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ യുവതരംഗമായ ദുല്‍ഖറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്നുള്ള കാര്യം എത്രപേര്‍ക്കറിയാം?

ദുലഖറിന്റെ ഞാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്ക് വയ്ക്കുന്നതിനിടെ നടി അനുമോളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുല്‍ഖറിന് മലയാളം വായിക്കാനും എഴുതാനും അറിയില്ല. ഡയലോഗുകള്‍ മംഗ്ലീഷില്‍ എഴുതിയാണ് ദുല്‍ഖര്‍ പഠിക്കുന്നത്. എന്നാല്‍ മലയാളം അറിയില്ലെന്ന കാരണത്താല്‍ സെറ്റില്‍ ദുല്‍ഖര്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല. മംഗ്ലീഷില്‍ മലയാളം ഡയലോഗ് എഴുതിയെടുത്ത് പഠിക്കുകയും അത് നന്നായി ഉച്ചരിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ സിനിമയുടെ ചിത്രീകരണത്തിന് ഒരു ബുദ്ധിമുട്ടും ദുല്‍ഖര്‍ ഉണ്ടാക്കാറില്ല.

Scroll To Top