Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ചെലവില്‍ മയക്ക് മരുന്ന് നല്‍കുന്നത് മൂവായിരം പേര്‍ക്ക് 

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ചെലവില്‍ മയക്ക് മരുന്ന് നല്‍കുന്നത് മൂവായിരം പേര്‍ക്ക് 

ഡബ്ലിന്‍ :എച്ച്എസ്ഇയുടെ മെതഡോണ്‍ പദ്ധതിയുടെ ഭാഗമായി ചികിത്സ തേടിയെത്തിയത് 3300ഓളം മയക്കുമരുന്നിന് അടിമകളായവര്‍. മൂന്ന് വര്‍ഷത്തിനിടെ 10000 മയക്കുമരുന്ന് ഉപയോക്താക്കളില്‍ മെതഡോണ്‍ ചികിത്സയ്ക്കായി 55 മില്യണ്‍ യൂറോയാണ് എഎച്ച് എസ് ഇയ്ക്ക് ചെലവായത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.

മെതഡോണ്‍ ചികിത്സയ്ക്ക് ഒരു രോഗിക്ക് പ്രതിവര്‍ഷം 1700 യൂറോയോളം ചെലവ് വരും. ഹെറോയിന്‍ ഉപയോഗത്തിന് അടിമകളായവരെ തിരിച്ചുകൊണ്ടുവരിക ലക്ഷ്യമിട്ടാണ് മെതഡോണ്‍ ചികിത്സാ പദ്ധതി ആരോഗ്യവകുപ്പ് നടപ്പാക്കിയത്. 20 വര്‍ഷം ഒരു രോഗിയെ മെതഡോണ്‍ പദ്ധതി പ്രകാരം ചികിത്സിക്കാന്‍ 34000 യൂറോയാണ് ചെലവ് വരുന്നത്. 20 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന 178 രോഗികളാണുള്ളത്.

ശരീരത്തില്‍ ഹെറോയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുവ വഴിയുണ്ടാകുന്ന ആസക്തിയും അക്രമണോത്സുകതയും കുറയ്ക്കാനും ലഹരിയുടെ കരവലയങ്ങളില്‍ നിന്നും മോചിപ്പിക്കുവാനും വളരെ ചെലവ് കുറഞ്ഞയളവില്‍ മയക്ക് മരുന്ന് തന്നെ മരുന്നായി നല്‍കുന്ന ചികിത്സാ രീതിയാണ് മെതഡോണ്‍. ചിലര്‍ക്ക് കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചികിത്സ തന്നെ വേണ്ടിവരും.

അയര്‍ലണ്ടില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഡബ്ലിനില്‍ മാത്രം 6000 ഉപയോഗിച്ച സിറിഞ്ചുകളാണ് കണ്ടെടുത്തത്.

Scroll To Top