Friday December 15, 2017
Latest Updates

ഡബ്ലിന്‍ നഗരത്തിലേക്കാണോ യാത്ര….ഇന്ന് മുതല്‍ സ്പീഡ് കുറയ്ക്കണം

ഡബ്ലിന്‍ നഗരത്തിലേക്കാണോ യാത്ര….ഇന്ന് മുതല്‍ സ്പീഡ് കുറയ്ക്കണം

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തിലെ വേഗതാ നിയന്ത്രണം കൂടുതല്‍ പ്രാദേശിക ഇടങ്ങളിലേക്കും ഒമ്പത് സോണുകളിലേക്കും വ്യാപിപ്പിച്ചു.ഇന്നലെ അര്‍ദ്ധ രാത്രിമുതലാണ്  വേഗതാ നിയന്ത്രണം ഏർപ്പെടുത്തിയത്.

കനാലുകള്‍ക്കിടയിലുള്ള ഭൂരിപക്ഷം മേഖലകളും ഇപ്പോള്‍ത്തന്നെ സ്ലോ സോണ്‍ ആണ്.വേഗതാ നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്ററില്‍ നിന്നും 30 കിലോ മീറ്ററായാണ് കുറയ്ക്കുന്നത്.റെസിഡന്‍ഷ്യല്‍ ഏരിയകളായ സാന്‍ഡി മൗണ്ട്, ക്രംലിന്‍, ഡ്രിംനാ, ഫിബ്സ്ബോറോ, ഡ്രംകോണ്‍ട്ര,ഗ്ലാസ് നെവിന്‍,ബീമൗണ്ട്.ആര്‍ടൈന്‍,കൂലോക്ക് ,രഹനി എന്നിവിടങ്ങളിലാണ് വേഗനിയന്ത്രണം വ്യാപിപ്പിച്ചത്.എന്നാല്‍ സിറ്റിക്കുള്ളിലെ മുഖ്യ റൂട്ടുകളെ ഈ നിയന്ത്രണം ബാധിക്കില്ല.

പൊതുജനങ്ങളുമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.വേഗതാനിയന്ത്രണം അപ്രായോഗികമാണെന്നാണ് ലഭിച്ച 550ല്‍ 267 പ്രപ്പോസലുകളും പറയുന്നത്.ഗതാഗതക്കുരുക്ക് കൂട്ടാനും ഇതിടയാക്കുമെന്നും ആളുകള്‍ പരാതിപ്പെട്ടു.എന്നാല്‍ വീടുവീടാന്തരം നടത്തിയ സര്‍വെയില്‍ 78 ശതമാനം ആളുകളും പുതിയ പരിഷ്‌കാരത്തെ അനുകൂലിക്കുകയായിരുന്നവെന്ന് സിറ്റി കൗണ്‍സില്‍ പറഞ്ഞു.വേഗതനിയന്ത്രണം 2005 മുതല്‍ നിലനില്‍ക്കുന്ന മാരിനോയില്‍ ഉയര്‍ന്ന പരിധിയാണ് 96 ശതമാനവും ആവശ്യപ്പെട്ടത്.

പത്ത് നഗരപ്രാന്ത റോഡുകളും ഈ വേഗനിയന്ത്രണ പരിധിയിലേക്ക് ഉള്‍പ്പെടുത്തുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സീനിയര്‍ എന്‍ജിനീയര്‍ പറഞ്ഞു.ഈ ഏരിയയിലെ റോഡുകളുടെ വളവുകള്‍ നേരെയാക്കുന്നതിനുള്ള ജോലികളും നടന്നുവരികയാണ്.നേരത്തേ മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന വേഗ നിയന്ത്രണത്തോടെ 20മുതല്‍ 25 ശതമാനം വരെ സ്പീഡില്‍ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.

Scroll To Top