Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആനകള്‍ അണി നിരന്നു!,ആന മാസാചരണത്തിന് തുടക്കമായി 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആനകള്‍ അണി നിരന്നു!,ആന മാസാചരണത്തിന് തുടക്കമായി 

ഡബ്ലിന്‍: ഡബ്ലിന്‍ തെരുവില്‍ ആനകള്‍ നിരന്നു. ഒക്ടോബര്‍ മാസം ആനകളുടെ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡബ്ലിന്‍ മൃഗശാല നടത്തിയ പരിപാടിയുടെ ഭാഗമായാണു ഡബ്ലിന്‍ നഗരത്തില്‍ ആനകള്‍ നിരന്നത്.പക്ഷേ യഥാര്‍ഥ ആനകളല്ലെന്ന് മാത്രം! ആനകളുടെ വേഷം ധരിച്ചവരും ആനകളുടെ വലുപ്പത്തിലുള്ള കൃത്രിമ ആന രൂപങ്ങളുമാണ് പരിപാടിയുടെ ഭാഗമായി അണിനിരന്നത്.ഇന്നലെ ആരംഭിച്ച പരിപാടി ഇന്നും തുടരും. 
elih 3
ഡബ്ലിന്‍ മൃഗശാലയിലേക്ക് മൂന്ന് ഇന്ത്യന്‍ ആനകള്‍ കൂടി എത്തിയതിന്റെ കൂടി സന്തോഷ സൂചകമായിക്കൂടിയാണ് ആനകള്‍ക്ക് വേണ്ടിയുള്ള മാസാചരണം സംഘടിപ്പിച്ചത്. ഡബ്ലിന്‍ മൃഗശാലയ്ക്ക് പുറമേ ഡബ്ലിന്‍ സിറ്റി കൌണ്‍സിലും നാഷ്ണല്‍ കണ്‍ഫെക്ഷനറി കമ്പനിയും ആന മാസാചരണത്തില്‍ സഹകരിക്കുന്നുണ്ട്. ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഒളിച്ചിരിക്കുന്ന ആറ് ഏഷ്യന്‍ ആനകളെ കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള രസകരമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

എലിഫന്റ് ട്രെയ്ല്‍ ബര്‍ണാര്‍ഡോസ് സ്‌ക്വയറില്‍ സമാപിക്കും. ഇതിന്റെ റൂട്ട് മാപ്പും മറ്റ് വിശദാംശങ്ങളും ഡബ്ലിന്‍ മൃഗശാലയുടെ ഡബ്ലിന്‍സൂ ഡോട്ട് ഐഇ/എലിഫന്റ്‌സ്  (www.DublinZoo.ie/elephantsഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരിപാടിയുടെ ഭാഗമായുള്ള മത്സരങ്ങളില്‍ വിജയിക്കുന്ന കുടുംബങ്ങള്‍ക്ക് ഡബ്ലിന്‍ മൃഗശാലയിലേക്കുള്ള കുട്ടികളുടെ പാസ് സൗജന്യമായി ലഭിക്കും.

Scroll To Top