Thursday March 23, 2017
Latest Updates

ഡബ്ലിന്‍ സൂവിലെ ഗൊറില്ല ഹാരിയുടെ മരണം; പ്രാണസഖി കണ്ണീരില്‍

ഡബ്ലിന്‍ സൂവിലെ ഗൊറില്ല ഹാരിയുടെ മരണം; പ്രാണസഖി കണ്ണീരില്‍

ലെനയും ഹാരിയും 

ഡബ്ലിന്‍:ഡബ്ലിന്‍ മൃഗശാലയിലെ ഗൊറില്ലയായ ഹാരി മരിച്ചത് ഇണയായ ലെനയെ കണ്ണീരിലാഴ്ത്തിയതായി മൃഗശാല ജീവനക്കാര്‍. തിങ്കളാഴ്ചയാണ് 29 വയസ്സുള്ള ഹാരി പെട്ടന്ന് മരിച്ചത്. 21 വര്‍ഷമായി ഹാരിയുടെ കൂടെ ജീവിതം നയിക്കുകയായിരുന്നു ലെന.നിരവധി കുഞ്ഞുങ്ങളാണ് ഇവരുടെ ബന്ധത്തിൽ ഉണ്ടായത്.

കരച്ചിലടക്കാന്‍ പാട് പെടുന്ന പെണ്‍ഗോറില ഭക്ഷണം കഴിക്കാനും മടി കാണിക്കുകയാണത്രേ.

മറ്റ് പെണ്‍ ഗൊറില്ലകളും ഹാരിയെ കാണാത്തതില്‍ ദു:ഖമനുഭവിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഗൊറില്ലക്കൂട്ടത്തിന്റെ നേതാവായിരുന്നു ഹാരി. ഹാരിയുടെ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ

Scroll To Top