Saturday December 10, 2016
Latest Updates

ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യന്‍ ആന കുട്ടികള്‍ക്ക് പേരിട്ടു(വീഡിയോ )

ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യന്‍ ആന കുട്ടികള്‍ക്ക് പേരിട്ടു(വീഡിയോ )

ഡബ്ലിന്‍: ഡബ്ലിന്‍ മൃഗശാലയിലെ പുതിയ അതിഥികളായ ഇന്ത്യന്‍ ആനകള്‍ക്ക് പേരിട്ടു. കവി,അശോക എന്നീ പേരുകളാണ് ഇന്ത്യന്‍ ആനക്കുട്ടികള്‍ക്ക് നല്‍കിയത്. ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യന്‍ ആന യാസ്മിനും മറ്റൊരു ഇന്ത്യന്‍ ആനയ്ക്കും പിറന്ന ആനക്കുട്ടികലാണ് കവിയും അശോകയും. ജൂലൈയിലും ഒഗസ്റ്റിലുമായാണ് പുതിയ ആനകള്‍ പിറന്നത്. 

ഫെയ്‌സ്ബുക്കില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തിലൂടെയാണ് ആനക്കുട്ടികള്‍ക്ക് പേര് കണ്ടെത്തിയത്. ജൂലൈയില്‍ പിറന്ന ആനക്കുട്ടിക്കാണ് കവി എന്ന് പേരിട്ടത്. അശോക എന്ന പേര് രണ്ടാമനും നല്‍കി. ഡബ്ലിന്‍ സ്വദേശി സൌഭാന്‍ കള്ളിനാണ് കവി എന്ന പേര് നിര്‍ദ്ദേശിച്ചത്. ഡബ്ലിനില്‍ നിന്ന് തന്നെയുള്ള കേറ്റി ബഷ് ആണ് അശോക എന്ന പേര് നിര്‍ദ്ദേശിച്ചത്. അശോക ചക്രവര്‍ത്തിയുടെ പേരില്‍ നിന്നാണ് ആനക്കുട്ടിക്കായി ഈ പേര് കണ്ടെത്തിയതെന്ന് ബഷ് പറഞ്ഞു. 

ഫെയ്‌സ്ബുക്കിലൂടെ നടത്തിയ മത്സരത്തില്‍ ഇന്ത്യന്‍ പേരുകള്‍ നിര്‍ദ്ദേശിക്കാനാണ് മൃഗശാല അധികൃതര്‍ ആവശ്യപ്പെട്ടത്. പുതിയ പേരുകളുടെ പ്രഖ്യാപനം ഇന്നലെ നടന്നു. പേരിടീല്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് 4 സ്റ്റാര്‍ ഹോട്ടലില്‍ ബ്രേക്ക് ഫാസ്റ്റും ഡബ്ലിന്‍ മൃഗശാലയിലേക്കുള്ള വാര്‍ഷിക പാസും ലഭിച്ചു.

Scroll To Top