Saturday February 25, 2017
Latest Updates

ഡബ്ലിന്‍ യൂത്ത് മിനിസ്ട്രിയ്ക്ക് പേരും എംബ്ലവും നിര്‍ദേശിക്കാം,സമ്മാനങ്ങള്‍ നേടാം 

ഡബ്ലിന്‍ യൂത്ത് മിനിസ്ട്രിയ്ക്ക് പേരും എംബ്ലവും നിര്‍ദേശിക്കാം,സമ്മാനങ്ങള്‍ നേടാം 

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭ അയര്‍ലണ്ടിലെ യുവജങ്ങള്‍ക്കായി ആരംഭിക്കുന്ന യൂത്ത് മിനിസ്ട്രിയ്ക്ക് അനുയോജ്യമായ പേര്, ആകര്‍ഷകമായ എംബ്ലം, അര്‍ത്ഥവത്തായ ആപ്തവാക്യം എന്നിവ രൂപീകരിക്കുന്നതിനായി വിഷയങ്ങളിലേക്ക് സഭയിലെ യുവസുഹൃത്തുക്കളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.മികച്ച നിര്‍ദേശങ്ങള്‍ക്ക് അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സഭയുടെ യുവജന ശുശ്രുഷകളുടെ തനിമ നിലനിര്‍ത്തിയും അയര്‍ലണ്ടിലെ നന്മകളെ ചേര്‍തുപിടിച്ചും ആരംഭിക്കുന്ന യൂത്ത് മിനിസ്ട്രിയെക്കുറിച്ച് അറിയാനും,മിനിസ്ട്രിയുടെ പേര്,എംബ്ലം,ആപ്തവാക്യം എന്നിവ രൂപപ്പെടുത്തുന്നതിനുള്ള മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുംhttp://www.syromalabar.ie/youth-ministry-needs-your-help/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

മത്സരാര്‍ഥികള്‍ ഓഗസ്റ്റ് 15 ന് മുമ്പായി രചനകള്‍ binuantonyk@yahoo.com എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

Scroll To Top