Sunday December 04, 2016
Latest Updates

അഭിപ്രായ വോട്ടെടുപ്പുകളില്‍ വരെദ്കര്‍ മുമ്പിലെത്തി:വന്‍തോതില്‍ സെക്കണ്ട് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയില്ലെങ്കില്‍ ജോണ്‍ ബര്‍ട്ടന്‍ രാഷ്ട്രീയം വിടേണ്ടി വരുമെന്ന് സൂചനകള്‍?

അഭിപ്രായ വോട്ടെടുപ്പുകളില്‍ വരെദ്കര്‍ മുമ്പിലെത്തി:വന്‍തോതില്‍ സെക്കണ്ട് പ്രിഫറന്‍സ് വോട്ടുകള്‍ നേടിയില്ലെങ്കില്‍ ജോണ്‍ ബര്‍ട്ടന്‍ രാഷ്ട്രീയം വിടേണ്ടി വരുമെന്ന് സൂചനകള്‍?

ഡബ്ലിന്‍:അയര്‍ലണ്ടിലെ ലേബര്‍ പാര്‍ട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍ അടക്കമുള്ള ചില നേതാക്കള്‍ 2016 ഫെബ്രുവരി 26 ലെ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ വനവാസം വരിക്കേണ്ടി വരുമോ?അത്തരത്തിലുള്ള സൂചനകളാണ് തിരഞ്ഞെടുപ്പ് ഗോധായില്‍ നിന്നും ഉയര്‍ന്നു കേള്ക്കുന്നത്.ഐറിഷ് രാഷ്ട്രീയത്തിലെ ശക്തി കേന്ദ്രവും നിര്‍ണ്ണായക ശക്തിയുമായിരുന്ന സോഷ്യലിസ്റ്റ് വിംഗ് പക്ഷെ പാര്‍ട്ടി തലത്തിലെ തമ്മിലടിയും ജനങ്ങളുടെ താത്പര്യക്കുറവും കാരണം നാശത്തെ നേരിടുന്ന കാഴ്ച്ചയാണ് ദൃശ്യമാവുന്നത്.dublin west

ജോണ്‍ ബര്‍ട്ടന്‍ മത്സരിക്കുന്ന ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള വിവിധ സൂചനകള്‍ അനുസരിച്ച് ഉപപ്രധാനമന്ത്രിയുടെ സ്ഥാനം ജയസാധ്യതയുള്ളവരുടെ പട്ടികയ്ക്ക് പുറത്താണ്.ബ്ലാഞ്ചന്‍സ്‌ടൌണ്‍,കാര്‍പന്റര്‍ടൌണ്‍,ഓന്ഗര്‍,കാസില്‍ നോക്ക്,ലൂക്കന്‍ നോര്‍ത്ത്,റ്റൈറല്‍സ് ടൌണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‌പ്പെടുന്ന മണ്ഡലത്തില്‍ നിന്നും നാല് പേര്‍ക്കാണ് ജയസാധ്യത.ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന ഫിനഗേലിന്റെ മന്ത്രി ലിയോ വരെദ്കര്‍ 20 ശതമാനം ഫസ്റ്റ് പ്രിഫറന്‍സ് വോട്ടു നേടി ഇപ്പോഴത്തെ നിലയനുസരിച്ചു മണ്ഡലത്തില്‍ നിന്നും ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളില്‍ ഒന്നാമതാണ്.ഷിന്‍ ഫെയിന്റെ ജോണ്‍ ഡോനെലി 20 ശതമാനം വോട്ടോടെ വരെദ്കറിനു ഒപ്പമാണെങ്കിലും ഇദ്ദേഹം അവസാന ഘട്ടത്തില്‍ മന്ത്രിയേക്കാള്‍ വോട്ടു പിടിയ്ക്കാനാണ് സാധ്യത.

നാല് പേരെയാണ് ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കേണ്ടത്.ബാക്കി രണ്ടു സ്ഥാനങ്ങളില്‍ 17 ശതമാനം വോട്ടു വരെ ഫിയന ഫാള്‍ സ്ഥാനാര്‍ഥി ജാക്ക് ചേംബെഴ്‌സും 15 ശതമാനം വോട്ടുകള്‍ എഎഎ സ്ഥാനാര്‍ഥിയും ജലനിരക്ക് സമരത്തിന്റെ മുന്നണി പോരാളിയുമായ റൂത്ത് കോപ്പിന്‍ഗറും നേടാന്‍ സാധ്യതകള്‍ കാണുമ്പോള്‍ അഭിപ്രായവോട്ടെടുപ്പുകളില്‍ ഉപപ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്നത് വെറും 10 ശതമാനം വോട്ടാണ്.

വന്‍തോതില്‍ സെക്കണ്ട് പ്രിഫ്രറന്‍സ് വോട്ട് ലഭിച്ചില്ലെങ്കില്‍ ബര്‍ട്ടന്‍ പുറത്താകുമെന്നാണ് ലേബര്‍ വൃത്തങ്ങള്‍ ആശങ്കപ്പെടുന്നത്.നിലവിലുള്ള അഭിപ്രായ വോട്ടെടുപ്പുകളില്‍ അത്തരം ആശാകരമായ ഒരു സാധ്യത ജോണ്‍ ബര്‍ട്ടന് അനുകൂലമായി ഉണ്ട് താനും.ജനകീയയായ ഭരണാധികാരി എന്ന നിലയില്‍ ബര്‍ട്ടനെ ജനം പിന്തുണയ്ക്കുമെന്നും പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിച്ചാല്‍ ഉപപ്രധാനമന്ത്രിയും വീണ്ടും ഡയലില്‍ എത്തുമെന്നുമാണ് മണ്ഡലത്തിലെ പൊതു വിലയിരുത്തല്‍.dublin west 2 pref

Scroll To Top