Thursday December 08, 2016
Latest Updates

ഡബ്ലിന്‍ വെബ് സമ്മിറ്റ് നവംബര്‍ 4 മുതല്‍ 6 വരെ; ഇന്ത്യന്‍ സംരംഭക പദ്മശ്രീ വാര്യര്‍ പങ്കെടുക്കും

ഡബ്ലിന്‍ വെബ് സമ്മിറ്റ് നവംബര്‍ 4 മുതല്‍ 6 വരെ; ഇന്ത്യന്‍ സംരംഭക പദ്മശ്രീ വാര്യര്‍ പങ്കെടുക്കും

ഡബ്ലിന്‍: ഡബ്ലിന്‍ വെബ് സമ്മിറ്റ് നവംബര്‍ 4 മുതല്‍ 6 വരെ ആര്‍ ഡി എസില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. സ്ത്രീകളെ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വെബ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സിസ്‌കോ ടെക്‌നോളജിയുടെ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യക്കാരിയുമായ പദ്മശ്രീ വാര്യര്‍ ഉള്‍പ്പെടെ ഐടി രംഗത്തെ പ്രമുഖ വനിതകള്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും. പദ്മശ്രീ വാര്യര്‍ക്ക് പുറമേ ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥ അന്ന പാറ്റേഴ്‌സണ്‍ , ചലച്ചിത്ര നടി ഇവാ ലോംഗോരിയ, മോഡല്‍ ലില്ലി കൊലേ, ന്യൂസ് കോര്‍പ്പ് ചീഫ് ഡാറ്റ സയന്റിസ്റ്റ് റെയ്ച്ചല്‍ സ്‌കട്ട് തുടങ്ങി വവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ ഡബ്ലിന്‍ വെബ് സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. 

ഇന്ത്യ ഉള്‍പ്പെടെ 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ സ്ത്രീ സംരംഭകരാണ് സമ്മിറ്റിന് നേതൃത്വം നല്കാന്‍ എത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതം അറിയിച്ചവരില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണെന്നും സംഘാടകര്‍ അറിയിച്ചു. സ്ത്രീകളെ ഡവലപ്പര്‍മാരായും ഡിസൈനര്‍മാരായും സാങ്കേതിക വിദ്യാ രംഗത്തെ സംരംഭാകരായും വളര്‍ത്തുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പിക്കാന്‍ 250,000 യൂറോയുടെ ടിക്കറ്റുകള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. പരമാവധി സ്ത്രീകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നു ചീഫ് കമ്മ്യൂണിറ്റി ഓഫീസര്‍ എമോണ്‍ ലിനോര്‍ഡ് പറഞ്ഞു. 

നൂറോളം രാജ്യങ്ങളില്‍ നിന്ന് 20,000 സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം മാധ്യമ പ്രതിനിധികള്‍ സമ്മിറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡബ്ലിനില്‍ എത്തുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ടെക്‌നോളജി ഫെസ്റ്റിവലാണ് ഡബ്ലിന്‍ സമ്മിറ്റ്. ഡബ്ലിന്‍ വെബ് സമ്മിറ്റിന് അനുബന്ധമായി ഫുഡ് ഫെസ്റ്റിവല്‍, ഫിലിം ഫെസ്റ്റിവല്‍, മ്യൂസിക് ഫെസ്‌റിവല്‍, സ്‌പോര്‍ട്‌സ് സമ്മിറ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Scroll To Top