Sunday December 04, 2016
Latest Updates

ഡബ്ലിന്‍ :യൂറോപ്പിന്റെ സിലിക്കണ്‍വാലി !

ഡബ്ലിന്‍ :യൂറോപ്പിന്റെ സിലിക്കണ്‍വാലി !

ഡബ്ലിന്‍: ഡബ്ലിന്‍ വെബ് സമ്മിറ്റ് സമാപിച്ചു.ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട കമ്പനികളും നൂറുകണക്കിന് ചെറുകിട കമ്പനികളും സമ്മിറ്റില്‍ പങ്കെടുത്തു.യൂറോപ്പിന്റെ സിലിക്കണ്‍ വാലിയാണ് അയര്‍ലണ്ട് എന്ന വിശേഷണം ഏറെ ചര്‍ച്ചയായി. അയര്‍ലണ്ടിലെ ജനത, സംസ്‌ക്കാരം, മാനവവിഭവ ശേഷി തുടങ്ങിയവ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ആകര്‍ഷണീയ ഘടകങ്ങളാണെന്ന് സമ്മിറ്റില്‍ പങ്കെടുത്ത ക്വാള്‍ട്രിക്‌സ് എന്ന യുഎസ് കമ്പനിയുടെ മേധാവി പറഞ്ഞു. സ്‌കില്‍ഡ് ജീവനക്കാരുടെ ധാരാളിത്തവും യുഎസ് കമ്പനികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നു. 

ഓണ്‍ലൈന്‍ ഡാറ്റ കളക്ഷന്‍ സര്‍വേകള്‍ നടത്തുന്ന ക്വാള്‍ട്രിക്‌സ് ഈ വര്‍ഷം അയര്‍ലണ്ടില്‍ നിന്ന് നൂറു ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു. അയര്‍ലണ്ടില്‍ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിന് ഐഡിഎയുടെ സഹായവും ലഭിക്കുന്നുണ്ടെന്ന് ക്വാള്‍ട്രിക്‌സ് പ്രതിനിധികള്‍ അറിയിച്ചു. അയര്‍ലണ്ടിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് നികുതി ഘടനയാണെന്ന് ഐഡിഎയുടെ എമെര്‍ജിംഗ് ബിസിനസ് വൈസ് പ്രസിഡന്റ് മേരി മക്എവോയ് പറഞ്ഞു. അയര്‍ലണ്ടില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഫെയ്‌സ്ബുക്കും ആപ്പിളും ചെറിയ കമ്പനികളായിരുന്നുവെന്നും അവര്‍ പറഞ്ഞു. 

ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമാണ് അയര്‍ലണ്ട് എന്ന് സമ്മിറ്റില്‍ പങ്കെടുത്ത ഡിംഗ് എന്ന അന്താരാഷ്ട്ര മൊബൈല്‍ ടോപ് അപ്പ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് റോഡെന്‍ പറഞ്ഞു. 2 ജീവനക്കാരുമായി 2006 ല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയില്‍ ഇപ്പോള്‍ 200 ഓളം ജീവനക്കാരുണ്ട്. മിയാമി മുതല്‍ ദുബായ് വരെ കമ്പനിയുടെ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും മാര്‍ക്ക് റോഡെന്‍ പറഞ്ഞു.ws dublin

Scroll To Top