Wednesday June 28, 2017
Latest Updates

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നു

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ യൂറോപ്പിന്റെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നിയമിച്ച ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നു.

യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടും ബിഷപ്പിനെ അനുഗമിക്കും. വിവിധ മാസ്സ് സെന്ററുകളിലെ വിശ്വാസികളെയും കമ്മറ്റി അംഗങ്ങളെയും വേദപാഠ അദ്ധ്യാപകരെയും മറ്റു ഭക്തസംഘടന ഭാരവാഹികളെയും നേരില്‍ കാണുന്നതിന് വേണ്ടിയാണ് അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്.

ഡബ്ലിനിലെ വിവിധ സ്ഥലങ്ങളിലെ സമയങ്ങള്‍

13 ശനിയാഴ്ച്ച രാവിലെ 10:30 മണിക്ക് താല
13 ശനിയാഴ്ച്ച വൈകിട്ട് 3.00 മണിക്ക് സെന്റ് ജോസഫ് (ബ്ലാക്ക് റോക്ക്/ ന്യൂ ടൌണ്‍ പാര്‍ക്ക് പള്ളി)
14 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 മണിക്ക് ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍
14 ഞായറാഴ്ച്ചവൈകിട്ട് 5.00 മണിക്ക് ലൂക്കന്‍

ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പരിശുദ്ധ കുര്‍ബാന മധ്യേ ബിഷപ്പ് സന്ദേശം നല്‍കുകയും ചെയ്യും.
പരിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റ്ണി ചീരംവേലില്‍MST എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത: മജു പേയ്ക്കല്‍ (പി. ആര്‍. ഓ)

Scroll To Top