Sunday September 24, 2017
Latest Updates

വിഷന്‍ 2014 ഇന്ന് ,ഡബ്ലിന്‍ ഒരുങ്ങി..മറക്കരുത്.. ഈ മഹാ ഉദ്യമത്തില്‍ പങ്കുചേരാന്‍ …

വിഷന്‍ 2014 ഇന്ന്  ,ഡബ്ലിന്‍ ഒരുങ്ങി..മറക്കരുത്.. ഈ മഹാ ഉദ്യമത്തില്‍ പങ്കുചേരാന്‍ …

ഡബ്ലിന്‍:കലയുടെ കളിയരങ്ങുണര്‍ത്താന്‍ കേരളത്തിന്റെ പ്രിയ താരങ്ങള്‍ ഡബ്ലിന്‍ നഗരത്തിലേയ്ക്ക്.കളിയും ചിരിയും സംഗീതവും നൃത്തവും നാട്യവുമായി പിബ്ബിസ്ടൗണ്‍ കമ്മ്യുണിറ്റി സെന്ററര്‍ നാളെ അണിഞ്ഞൊരുങ്ങുമ്പോള്‍ നഗരവാസികള്‍ ഒന്നടക്കം അവരോടൊപ്പം ചേരാനായി ഒരുങ്ങി കഴിഞ്ഞു.

ക്രംലിന്‍ ഔര്‍ ലേഡി കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന ചാരിറ്റി ഷോ ‘വിഷന്‍ 2014’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.അനാവശ്യ പ്രചാരണങ്ങള്‍ അസ്ഥാനത്താക്കി കോട്ടയം നസീര്‍ അടക്കമുള്ള പ്രമുഖ താരങ്ങള്‍  കൊച്ചിയില്‍ നിന്നും പുറപ്പെട്ട് അബുദാബിയില്‍ എത്തിച്ചേര്‍ന്നു.സംഘം ഇന്ന്  രാവിലെ ഡബ്ലിനില്‍ എത്തും.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ക്രംലിന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയോടുള്ള മലയാളികളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും,ധനസഹായം നല്‍കാനുമുള്ള മഹത്തായ ഉദ്യമമാണ് നാളെ നടക്കുന്ന ചാരിറ്റി ഷോ.അയര്‍ലണ്ടിലെ കുട്ടികളുടെ ക്ഷേമത്തിനുള്ള ആധുനിക ചികിത്സാസംവിധാനങ്ങള്‍ ഒരുക്കാനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ക്രംലിന്‍ ആശുപത്രിയ്ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് അയര്‍ലണ്ടിലെ എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം മലയാളി സമൂഹവും പങ്കു ചേരുന്നത്.എല്ലാ മലയാളികളും ഈ ഉദ്യമത്തില്‍ പങ്കു ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

അയര്‍ലണ്ടിലെ എല്ലാമലയാളി സംഘടനകളുടെയും പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടെന്നു സംഘാടകര്‍ പറഞ്ഞു.visi

2014 ഒക്ടോബര്‍ 30 ന് ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ പിബ്ബിസ്ടൗണ്‍ കമ്മ്യുണിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ഷോയില്‍ അയര്‍ലണ്ട് ആരോഗ്യമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ മുഖ്യാഥിതിയായിരിക്കും. വൈകിട്ട് 5:30 ന് ബെല്‍ഫാസ്റ്റില്‍ നിന്നുള്ള കേരളബീറ്റ്‌സിന്റെ ചെണ്ടമേളത്തോടെ മന്ത്രിയെ സ്വീകരിക്കും. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് & ഫണ്ട്‌റൈസിംഗ് സീനിയര്‍ മാനേജര്‍ ജെറി കുള്ളി, കൗണ്ടി കൗണ്‍സിലര്‍ വില്ല്യം ലാവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തത്തോടെ ‘വിഷന്‍ 2014’ അരങ്ങിലെത്തും. പ്രശസ്ത മിമിക്രി സിനിമാതാരം കോട്ടയം നസീര്‍, തെന്നിന്ത്യന്‍ നായിക അര്‍ച്ചന കവി, പ്രശസ്ത പിന്നണി ഗായകരായ സയനോര, ഫ്രാങ്കോ, വിപിന്‍ സേവ്യര്‍ എന്നിവരും മിമിക്രിയില്‍ വ്യത്യസ്തരായ രാജാ സാഹിബ്, സിറാജ് പയ്യോളി, ബോളിവുഡ് നര്‍ത്തകന്‍ ജോര്‍ജ്ജ് ജേക്കബ്ബ് തുടങ്ങിയവര്‍ വിഷന്‍ 2014 ല്‍ അണിനിരക്കും. 

അയര്‍ലണ്ടിലെ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളെയും വിഷന്‍ 2014 ലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.ഇനിയും ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് പ്രവേശന കവാടത്തില്‍ ലഭ്യമാവും 

കൂടുതല്‍ വിവരങ്ങള്‍ക്ക്
നോബിള്‍ മാത്യൂ 0862556617
മജു പേക്കല്‍ 0879631102
ജിജോ പീടികമല 0894444505

Scroll To Top