Thursday May 25, 2017
Latest Updates

ജഡ്ജി വാദിയായി,വാദി ജഡ്ജിയായി ..ഡബ്ലിനിലെ കള്ളനെ വിചാരണ കോടതി മാറ്റി 

ജഡ്ജി വാദിയായി,വാദി ജഡ്ജിയായി ..ഡബ്ലിനിലെ കള്ളനെ വിചാരണ കോടതി മാറ്റി 

ഡബ്ലിന്‍ :ജഡ്ജിയുടെ വീട് കൊള്ളയടിച്ചയാള്‍ വിചാരണ നേരിട്ടത് അതെ ജഡ്ജിക്ക് മുന്നില്‍. പ്രതിക്കു മുമ്പില്‍ വാദിയും ജഡ്ജിയും ഒരാള്‍തന്നെ ആയതോടെ തന്റെ വീട് കൊള്ളയടിച്ച കേസിലെ പ്രതിയായ മോഷ്ടാവിനെ ശിക്ഷിക്കുന്നതിന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ ഉത്തരവിടുകയായിരുന്നു. ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി വിന്‍സന്റ് മക്‌നല്ലി എന്നയാളാണ് താന്‍ കവര്‍ച്ച നടത്തിയ വീട്ടിലെ ഉടമസ്ഥ ന്റെ മുന്നില്‍ വിചാരണ നേരിടേണ്ട സ്ഥിതിയുണ്ടായത്.

ജഡ്ജ് മാര്‍ട്ടിന് നോലന്‍ ആണ് കേസ് പരിഗണിച്ചത്. കേസ് വാദത്തിനെടുത്ത ജഡ്ജി പ്രതിയോട് താനാണോ എന്റെ വീട് കൊള്ളയടിച്ച മക്‌നല്ലി എന്ന് ചോദിച്ചു. അതെയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മറുപടി നല്‍കി. അതുകൊണ്ട് തന്നെ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിടുന്നുവെന്ന് ജഡ്ജി മാര്‍ട്ടിന് നോലന്‍ പറഞ്ഞു. വാദി തന്നെ കേസില്‍ ജഡിജിയായ സാഹചര്യത്തില്‍ നീതിയുറപ്പാക്കാന്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

ഷാന്‍കില്‍ മേഖലയില്‍ മൂന്ന് കവര്‍ച്ചാ കേസുകളില്‍ മക്‌നല്ലി കുറ്റക്കാരനാണെന്ന് ഡബ്ലിന്‍ സെര്‍ക്യൂട്ട് ക്രിമിനല്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മൊത്തം 54 കേസുകളിലെ പ്രതിയാണ് മക്‌നല്ലി. അന്ന് കോടതി ഇയാളെ ശിക്ഷിച്ചെങ്കിലും നല്ല നടപ്പിന് വിടുകയായിരുന്നു.

Scroll To Top