Wednesday December 07, 2016
Latest Updates

കുടുംബ നവീകരണ ധ്യാനം രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

കുടുംബ നവീകരണ ധ്യാനം രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2014 ഒക്ടോബര്‍ 25, 26, 27 (ശനി, ഞായര്‍, തിങ്കള്‍) എന്നി ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ ഫിബ്ബിള്‍സ്‌ടൌണ്‍ ഹാളിലാണ് ധ്യാനം നടത്തപെടുന്നത്. എറണാകുളംഅങ്കമാലി അതിരൂപതാംഗവും, ആലുവ തൈക്കാട്ടുകര ഇടവക വികാരിയും ധ്യാനഗുരുവുമായ ജേക്കബ് മഞ്ഞളി അച്ചനാണ് ധ്യാനം നയിക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കുന്ന എല്ലാവരും രജിസ്‌ട്രേഷന്‍ നടത്തുകയും കുട്ടികള്‍ക്കുവേണ്ടി മാതാപിതാക്കള്‍ സമ്മതപത്രം നല്കുകയും ചെയ്യണം. 3 മുതല്‍ 7 വയസ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടി രജിസ്‌ട്രേഷനൊപ്പം മാതാപിതാക്കള്‍ അവരുടെ കൂടെ സീറ്റ് രജിസ്റ്റര്‍ ചെയ്യണം.

28 (ചൊവ്വ) ന് നടത്തപെടുന്ന യുവജനദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരും അവരുടെ പേര് രജിസ്റ്റെര്‍ ചെയ്യേണ്ടതാണ്.രജിസ്റ്റെര്‍ ചെയ്യുവാനുള്ള അവസാനദിവസം ഒക്ടോബര്‍ 20. ധ്യാനദിവസങ്ങളില്‍ താമസസൌകര്യം ആവശ്യമുള്ളവര്‍ ചാപ്ലൈന്‌സ്‌നേയോ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ കമ്മിറ്റിയംഗങ്ങളെയോ ബന്ധപെടേണ്ടതാണ്.Retreat (1)

Scroll To Top