Thursday December 08, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആവിഷ്‌കരിച്ച ഡെത്ത് റിലീഫ് ഫണ്ടിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു 

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആവിഷ്‌കരിച്ച ഡെത്ത് റിലീഫ് ഫണ്ടിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു 

ഡബ്ലിന്‍ സീറോ മലബാര്‍ സഭ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഡെത്ത് റിലീഫ് ഫണ്ട് നിയമാവലി പ്രസിദ്ധീകരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഡെത്ത് റിലീഫ് ഫണ്ടിന്റെ സംക്ഷിപ്തരൂപം താഴെ കാണുക.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഡെത്ത് റിലീഫ് ഫണ്ട്: നിയമാനുസൃതം അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന മരണവേളയില്‍ ആ കുടുംബത്തിന് ആത്മീയമായും സാമ്പത്തികമായും ഒരു കൈതാങ്ങാവുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ രൂപികരിച്ച സമിതിയാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഡെത്ത് റിലീഫ് ഫണ്ട് സമിതി. 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഡെത്ത് റിലീഫ് ഫണ്ടിന്റെ പ്രായോജകര്‍: ഫെബ്രുവരി 1 ന് നിലവില്‍ വരുന്ന ഈ പദ്ധതിയില്‍ നിയമാനുസൃതം അയര്‍ലണ്ടില്‍ വസിക്കുന്ന കേരളീയരായ ഏതൊരു വ്യക്തിക്കും/ കുടുംബത്തിനും അംഗത്വം നേടാം.

സഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന അംഗത്വഫോം പൂരിപ്പിച്ച് അംഗത്വതുകയായ 50 യൂറോ സഹിതം ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഡെത്ത് റിലീഫ് ഫണ്ട് സമിതിയെ (മാസ്സ് സെന്റെര്‍ കമ്മിറ്റി അംഗങ്ങള്‍ / ഡബ്ലിനു പുറത്ത് നിയോഗിക്കപെടുന്ന കോര്‍ഡിനേറ്റര്‍ എന്നിവരിലൂടെ) ഏല്പിക്കുക.

ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള 3 മാസങ്ങളില്‍ അംഗത്വം എടുക്കാവുന്നതാണ്.

ഏപ്രില്‍ 30 ന് ശേഷം അംഗത്വം എടുക്കുന്നവര്‍ ആദ്യത്തെ 3 മാസത്തേക്ക് എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ല (പുതിയതായി അയര്‍ലണ്ടിലേക്ക് വരുന്നവര്‍ക്ക് ഇത് ബാധകമല്ല). ഈ അംഗത്വത്തിന് ഒരു വര്‍ഷത്തെ സാധുത മാത്രമേ ഉണ്ടാവുകയുള്ളൂ.

വര്‍ഷാവര്‍ഷങ്ങളില്‍ ഈ അംഗത്വം പുതുക്കേണ്ടതാണ്. കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെങ്കില്‍, അംഗത്വം പുതുക്കുന്നതിന് പണം ആവശ്യമില്ല. സമിതിയുടെ കരുതല്‍ ശേഖരം കുറവാണ് എന്ന് ബോധ്യമുള്ളപ്പോള്‍ അംഗത്വം പുതുക്കുമ്പോള്‍ ചെറിയൊരു തുക അംഗങ്ങളില്‍ നിന്ന് ശേഖരിക്കുന്നതാണ്.

കാലാകാലങ്ങളില്‍ അംഗത്വം പുതുക്കാത്തവരുടെ അംഗത്വം നഷ്ടപെടുന്നത് ആയിരിക്കും, ഇങ്ങനെ അംഗത്വം നഷ്ടപെട്ടാല്‍ വീണ്ടും അംഗത്വഫോം പൂരിപ്പിച്ച് അംഗത്വതുകയായ 50 യൂറോ സഹിതം ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഡെത്ത് റിലീഫ് ഫണ്ട് സമിതിയെ ഏല്പിച്ച് അംഗത്വം നേടാവുന്നതാണ്. 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഡെത്ത് റിലീഫ് ഫണ്ട് വിനിയോഗം:
1) അയര്‍ലണ്ടിലെ മരണം 
സമിതിയില്‍ അംഗത്വമുള്ള കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനും (Funeral Home Expense), ഒരു വ്യക്തിക്ക് മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നതിനും, ആവശ്യമായ സഹായം (Flight Ticket) നല്കുക. മൃതദേഹം അയര്‍ലണ്ടില്‍ സംസ്‌കരിക്കുകയാണ് എങ്കില്‍ (Funeral Plot) വാങ്ങിച്ചു നല്കുക.
2) അയര്‍ലണ്ടിന് പുറത്ത് മരണം:
അയര്‍ലണ്ടിന് പുറത്ത് വച്ച് മരണം സംഭവിച്ചാല്‍ ഡെത്ത് റിലീഫ് ഫണ്ടിന്റെ പരിധിയില്‍ പെടുകയില്ല. അത്തരം സന്ദരഭങ്ങളില്‍ വേണ്ടപെട്ടവര്‍ മൃതദേഹം അയര്‍ലണ്ടില്‍ എത്തിച്ചാല്‍, അത് അയര്‍ലണ്ടിലെ മരണത്തിന്റെ രീതിയില്‍ കൈകാര്യം ചെയ്യുന്നതാണ്. മൃതദേഹം അയര്‍ലണ്ടിന് പുറത്ത്‌നിന്ന് സംസ്‌കരിക്കുന്ന സ്ഥലത്തേക്ക് നേരിട്ട് കൊണ്ടുപോകുന്ന പക്ഷം അയര്‍ലണ്ടിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും മൃതസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ സഹായം (Flight Ticket) നല്കുക.
3) കാരുണ്യ പ്രവര്‍ത്തനം:
അംഗത്വം നേടാത്ത വ്യക്തികളോ, ഡെത്ത് റിലീഫ് ഫണ്ടിന്റെ പൂര്‍ണമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹര്‍ അല്ലാത്തവരോ ആയ ആരെങ്കിലും മരണപെടുകയാണെങ്കില്‍ അയര്‍ലണ്ടിലെ Funeral Home Expense ന്റെ 30% കാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ നല്കുന്നതാണ്.

ഡെത്ത് റിലീഫ് ഫണ്ട് നിയമാവലി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്)

http://www.syromalabar.ie/syromalabar-church-dublin-death-relief-fund-bylaws/

കൂടുതല്‍ വിവരങ്ങള്‍ക്ക് 
(http://www.syromalabar.ie/)

 

Scroll To Top