Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഓശാന തിരുനാളിന്റെ സമയക്രമം പ്രഖ്യാപിച്ചു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഓശാന തിരുനാളിന്റെ സമയക്രമം പ്രഖ്യാപിച്ചു

ഡബ്ലിന്‍:ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ,മാര്‍ച്ച് 20ന് ആചരിക്കുന്നു.വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച്‌കൊണ്ട് വിവിധ മാസ് സെന്ററുകളില്‍ നടത്തപ്പെടുന്ന ഓശാനയുടെ തിരുക്കര്‍മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു
12.30 pm മേരി ഇമ്മാകുലേറ്റ് ദേവാലയം, ഇഞ്ചിക്കോര്‍
02.00 pm സെന്റ് ഫീനിയന്‍സ് പള്ളി, സ്വോര്‍ഡ്‌സ്
03.30 pm സെന്റ് മാര്‍ക്ക് ദേവാലയം, താല
04.00 pm സെന്റ് ബ്രിജിഡ് ദേവാലയം, ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍
04.00 pm ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍

04 .30 pm:കാരിത്താസ് ചാപ്പല്‍,മെറിയോണ്‍ ഗേറ്റ്
05.5 0 pm സെന്റ് ഫെര്‍ഗെല്‍സ് ചര്‍ച്,കില്ലെര്‍ണി റോഡ് , ബ്രേ

ഏവരെയും തിരുക്കര്‍മങ്ങളിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്മാരായ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റണി ചീരംവേലി എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത: കിസാന്‍ തോമസ്

 

Scroll To Top