Sunday December 04, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ഇന്ന് പാതിരാ കുര്‍ബാന:ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു 

സ്വോര്‍ഡ്‌സില്‍ ഇന്ന് പാതിരാ കുര്‍ബാന:ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈസ്റ്റര്‍ ദിന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു 

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിവിധ മാസ് സെന്ററുകളില്‍ ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.ഇന്ന് രാത്രി 11.30 ന് സ്വോര്‍ഡ്‌സിലെ റിവര്‍വാലി പള്ളിയില്‍ ഉയര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നതോടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

സ്റ്റില്‍ഓര്‍ഗന്‍ റോഡ് ഓട്ട്‌സ് ലാന്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം:മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 10 മണിയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 

ഇഞ്ചിക്കോര്‍:സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ(ഞായര്‍)രാവിലെ 11 മണിയ്ക്ക് ഈസ്റ്റര്‍ തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ഇഞ്ചിക്കോറിലെ റ്റൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ല്യന്‍ ഫാ.ജോസ് ഭരണിക്കുളങ്ങര മുഖ്യകാര്‍മ്മികത്വം വഹിക്കും.

ബ്രേ:ബ്രേ സീറോ മലബാര്‍ മാസ് സെന്ററില്‍ ഈസ്റ്റര്‍ ദിന തിരുകര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയൂം വൈകിട്ട് 3 .30 ന് ബ്രേ മെയിന്‍ സ്ട്രീറ്റിലുള്ള ദേവാലയത്തില്‍ നടത്തപെടും.

ഫിബ്‌സ്ബറോ:ഫിബ്‌സ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച്ച വൈകിട്ട് 4.30 ന് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.കുര്യന്‍ പുര മഠത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ലൂക്കന്‍:സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍പ്പു തിരുനാളിന്റെ തിരുക്കര്‍മ്മങ്ങളും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 4 മണിയ്ക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ആരംഭിക്കും.

Scroll To Top