Wednesday December 07, 2016
Latest Updates

ഇന്ന് താലയില്‍ ഉപതെരഞ്ഞെടുപ്പ്; പ്രോലൈഫ് പ്രവര്‍ത്തകരും പ്രചരണ രംഗത്ത് സജീവം

ഇന്ന് താലയില്‍ ഉപതെരഞ്ഞെടുപ്പ്; പ്രോലൈഫ് പ്രവര്‍ത്തകരും പ്രചരണ രംഗത്ത് സജീവം

താല : ഫിനാഗല്‍ ടിഡി ബ്രിയാന്‍ ഹേയ്‌സ്, ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി ലൂക്ക് മിംഗ് ഫ്‌ലനാഗാന്‍ എന്നിവര്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്. ഡബ്ലിന്‍ സൌത്ത് വെസ്റ്റ്, റോസ്‌കോമണ്‍ എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഡബ്ലിന്‍ സൌത്ത് വെസ്റ്റില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പോള്‍ മര്‍ഫി ആന്റി ഒസ്റ്റെറിറ്റി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

സിന്‍ഫിന്‍ പാര്‍ട്ടിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയാണ് പോള്‍ മര്‍ഫി. ഫിനാഫാളിന്റെ ജോണ്‍ ലഹാര്‍ട്ട്, ഫിനഗല്‍ സെനറ്റര്‍ കെയ്റ്റ് കീന്‍, ലേബര്‍ പാര്‍ട്ടിയുടെ പമേല കീന്‍സ് തുടങ്ങിയവരും മത്സര രംഗത്തുണ്ട്. റാസ്‌കോമണില്‍ ഫിനാഫാള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇവാന്‍ മത്സരിക്കുന്നു. നിലവില റാസ്‌കോമണ്‍ കൌണ്ടി കൌണ്‍സില്‍ അംഗമാണ് ഇവാന്‍. മുന്‍ പരിസ്ഥിതി മന്ത്രി ഫില്‍ ഹോഗന്‍ യൂറോപ്യന്‍ കമ്മീഷണറായി പോയതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. 

എന്നാല്‍ ഫില്‍ ഹോഗന്‍ സ്ഥാനമൊഴിഞ്ഞ കാര്‍ലോ കില്‍ക്കെനി സീറ്റില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. റാസ്‌കോമണ്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം നിര്‍ത്തലാക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങളാണ്. പ്രോലൈഫ് പ്രവര്‍ത്തകരും പ്രചരണ രംഗത്ത് സജീവമാണ്.ഗര്‍ഭ ചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് വോട്ടു നല്കരുത് എന്നാണു അവരുടെ അഭ്യര്‍ഥന

Scroll To Top