Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയ്‌ക്കെതിരെ നാട്ടുകാരുടെ പരാതി തള്ളി,പുതിയ ബില്‍ഡിംഗിന് പ്ലാനിംഗ് അനുമതി 

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയ്‌ക്കെതിരെ നാട്ടുകാരുടെ പരാതി തള്ളി,പുതിയ ബില്‍ഡിംഗിന് പ്ലാനിംഗ് അനുമതി 

ഡബ്ലിന്‍: ഇന്ത്യന്‍ എംബസിക്ക് പ്ലാനിംഗ് അനുമതി നല്‍കുന്നതിനെതിരെ ഡബ്ലിന്‍ 4 ലെ മെറിയോണ്‍ റോഡ് നിവാസികള്‍ നല്‍കിയ പരാതി തള്ളി. ഇന്ത്യന്‍ എംബസിക്ക് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കുന്നത് ചോദ്യം ചെയ്ത് മെറിയോണ്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയാണ് തള്ളിയത്. പ്ലാനിംഗ് ബോര്‍ഡിന്റെ തന്നെ ഇന്‍സ്‌പെക്ടറുടെ ശിപാര്‍ശ തള്ളിക്കൊണ്ടാണ് കൌണ്‍സില്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ ബില്‍ഡിംഗിന് പ്ലാനിംഗ് അനുമതി നല്‍കിയത്.indi merrion

ഇന്ത്യന്‍ എംബസിയുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കിയാല്‍ മേഖല റെസിഡന്‍ഷ്യല്‍ ഏരിയ അല്ലാതായി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്‌പെക്ടര്‍ ഇന്ത്യന്‍ എംബസിയുടെ പ്ലാനിംഗ് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ തള്ളണമെന്ന് വാദിച്ചത്. അതേസമയം ഇന്‍സ്‌പെക്ടറുടെ ശിപാര്‍ശ തള്ളാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

പ്രദേശത്തെ വീട്ടുകാരുടെയും ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെയും ആശങ്ക പരിഗണിച്ച് ഇന്ത്യന്‍ എംബസിയുടെ വിപുലീകരണം  പരിമിതപ്പെടുത്തിയിരുന്നു.സാംസ്‌കാരിക നിലയവും ലൈബ്രറിയും ഉള്‍പ്പെടെ എല്ലാ ആധുനീക സൌകര്യങ്ങളോടെയുമാണ് പുതിയ എംബസി കെട്ടിടത്തിന്റെ പ്ലാന്‍ രൂപപ്പെടുത്തിയിരിക്കുന്നത് 

നിലവില്‍ ഡബ്ലിന്‍ 4 ലെ തന്നെ ലീസന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ എംബസി.പുതിയ ബില്‍ഡിംങ്ങിന്റെ പണി തീരുന്ന മുറയ്ക്ക് മെരിയോന്‍ റോഡിലേയ്ക്ക് മാറും.സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നും 800 മീറ്റര്‍ അകലെയാണ് പുതിയ എംബസി ബില്‍ഡിംഗ് പണിയുന്നത്

Scroll To Top