Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിനും,ക്രിസ്റ്റീന്‍ ധ്യാനത്തിനും,യുവജന സെമിനാറിനും സമാപനമായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിനും,ക്രിസ്റ്റീന്‍ ധ്യാനത്തിനും,യുവജന സെമിനാറിനും സമാപനമായി

ഡബ്ലിന്‍:ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കുടുംബ നവീകരണ ധ്യാനവും, ക്രിസ്റ്റീന്‍ ധ്യാനവും, ഏകദിന യുവജന കണ്‍വെന്‍ഷനും
പരിശുദ്ധാത്മ ചൈതന്യം പകര്‍ന്ന് പ്രാര്‍ത്ഥനപൂര്‍വം സമാപിച്ചു. 

കുടുംബ നവീകരണ ധ്യാനത്തിന് നടത്തപ്പെട്ട ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു.

കത്തോലിക്കാ തിരുസഭയുടെ പ്രധാന ഘടകമായ കുടുംബത്തെക്കുറിച്ച് വിശദമായി പഠനം നടത്തി വി.ബൈബിളില്‍ ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനായ റവ ജോസഫ് പാംപ്ലാനിഅച്ചനാണ് ത്രിദിന കുടുമ്പവിശുദ്ധീകരണ ധ്യാനം നയിച്ചത്. ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ സെഹിയോന്‍ ക്രിസ്റ്റീന്‍ ടീമും നേതൃത്വം നല്‍കി.

ചൊവ്വാഴ്ച്ച നടത്തപ്പെട്ട പ്രത്യേക യുവജന സെമിനാറില്‍ ഇരുനൂറോളം യുവജനങ്ങള്‍ പങ്കെടുത്തു.റവ.ഡോ.ജോസഫ് പാംപ്ലാനി അച്ചന്‍ ദീപം കൊളുത്തി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ക്ലാസ്സെടുത്തു.

ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ആന്റണി ചീരംവേലി,ട്രസ്റ്റിമാരായ മാര്‍ട്ടിന്‍ സ്‌കറിയ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത്,ജനറല്‍ കണ്‍വീനര്‍ ബിനു ആന്റണി,ജോബി ജോണ്‍,ജോസ് വെട്ടിക്ക,ജോയിച്ചന്‍,ടോമിച്ചന്‍ ആന്റണി,ജെറി ജോയി,തോമസ് ആന്റണി എന്നിവര്‍ ധ്യാനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സാബു ജോസഫ്,ബിനു കെ പി,ജോഷി കൊച്ചു പറമ്പില്‍ എന്നിവര്‍ നയിച്ച ഗായക സംഘവും ധ്യാനത്തെ ഭക്തിസാന്ദ്രമാക്കി.

സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററിലെ മുഴുവന്‍ അംഗങ്ങളും ധ്യാനവിജയത്തിനായി രംഗത്തുണ്ടായിരുന്നു.
ധ്യാനം അനുഗ്രഹപ്രദമാക്കി മാറ്റാന്‍ പ്രയത്‌നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ആന്റണി ചീരംവേലില്‍,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ നന്ദി അറിയിച്ചു 
ഫോട്ടോ:സുനില്‍ ഫ്രാന്‍സീസ്
വാര്‍ത്താ :കിസാന്‍ തോമസ് (പി ആര്‍ ഓ)LSBL2BL 3BL1BL5BL9BL4DSC_3418 (1)BL7BL6BL9

Scroll To Top