Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ നഗരത്തെ ഭക്തി സാന്ദ്രമാക്കി രഥഘോഷയാത്ര,ഭാരതീയ ദര്‍ശനം തേടി ഐറിഷ് ജനതയുടെ വിശ്വാസപ്രഖ്യാപനം 

ഡബ്ലിന്‍ നഗരത്തെ ഭക്തി സാന്ദ്രമാക്കി രഥഘോഷയാത്ര,ഭാരതീയ ദര്‍ശനം തേടി ഐറിഷ് ജനതയുടെ വിശ്വാസപ്രഖ്യാപനം 

ഡബ്ലിന്‍:കൃഷ്ണ രാമ സ്തുതി നാമകീര്‍ത്തനങ്ങളാല്‍ ഡബ്ലിന്‍ നഗരത്തെ മുഖരിതമാക്കി കൊണ്ട് നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ഡബ്ലിന്‍ രഥയാത്ര നഗരത്തെ ഭക്തസാന്ദ്രമാക്കി. ജഗനാഥ പുരിയിലെ രഥയാത്രയെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ ഹൈന്ദവജനത ആവേശം പൂര്‍വ്വം നടത്തുന്ന രഥയാത്രയില്‍ ഭാരതീയ സംസ്‌കാരത്തെയും,ഹൈന്ദവദര്‍ശനങ്ങളെയും സ്‌നേഹിച്ചു പരിപാലിക്കുന്ന നിരവധി ഐറിഷ്‌കാരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ഇന്നലെ രാവിലെ പാര്‍ണല്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച രഥഘോഷയാത്ര ഡബ്ലിന്‍ മേയര്‍ ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ്,വിവിധ മത വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

വര്‍ണ്ണശബളമായ പുഷ്പഹാരങ്ങളാല്‍ അലങ്കരിച്ച രഥവും വലിച്ചു കൊണ്ട് ചെറുപ്പക്കാരുടെ സംഘം നീങ്ങുന്ന കാഴ്ച്ച കാണാനും ഡബ്ലിന്റെ തെരുവീഥികളില്‍ ജനങ്ങള്‍ കൗതുകപൂര്‍വ്വം കാത്തു നില്ക്കുന്നുണ്ടായിരുന്നു.

നഗരത്തെ ചുറ്റി സഞ്ചരിച്ച രഥഘോഷയാത്ര സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ സമാപിച്ചു.തുടര്‍ന്ന് വൈകിട്ട് 6 മണി വരെ നീണ്ട സാംസ്‌കാരിക പരിപാടികളിലും നൂറുകണക്കിനു പേര്‍ പങ്കെടുത്തു. 

Scroll To Top