Thursday December 08, 2016
Latest Updates

കറുത്ത വര്‍ഗക്കാരിയെ നിറത്തിന്റെ പേരില്‍ അവഹേളിച്ച സഹയാത്രികനെ ലുവാസ് ഡ്രൈവര്‍ ഇറക്കി വിട്ടു 

കറുത്ത വര്‍ഗക്കാരിയെ നിറത്തിന്റെ പേരില്‍ അവഹേളിച്ച സഹയാത്രികനെ ലുവാസ് ഡ്രൈവര്‍ ഇറക്കി വിട്ടു 

ഡബ്ലിന്‍:ലുവാസില്‍ യാത്ര ചെയ്തിരുന്ന കറുത്ത വര്‍ഗ്ഗകാരിയായ സ്ത്രീയ്ക്ക് നേരേ അസഭ്യവാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ച യാത്രക്കാരനെ ഡ്രൈവര്‍ ലുവാസില്‍ നിന്നും ഇറക്കി വിട്ടു.നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഡബ്ലിനില്‍ കൂടുന്നുവെന്ന ഗാര്‍ഡ റിപ്പോര്‍ട്ട് പുറത്തു വന്നു ഏതാനം ദിവസങ്ങള്‍ക്കുള്ളിലാണ് ഏവരെയും ഞെട്ടിച്ച സംഭവം കഴിഞ്ഞ ദിവസം ഉണ്ടായത്.

സ്ഥലമുണ്ടായിരുന്നിട്ടും സ്ത്രീയെ തൊട്ടടുത്ത് ഇരിക്കാന്‍ അനുവദിക്കാതെയാണ് മാന്യമായി ഡ്രസ് ധരിച്ച ഐറിഷ്‌കാരന്‍ പ്രശ്‌നമുണ്ടാക്കിയത്.’നിന്നെപ്പോലെ ഉള്ളവര്‍ ഈ നാട് വിട്ടു പോകണം’എന്ന് ആക്രോശിച്ചതോടെ സ്ത്രീയും വിട്ടു കൊടുത്തില്ല.’ഞാന്‍ ഇവിടെയാണ് ജീവിക്കുന്നത്,ഞാന്‍ ഇവിടെയാണ് ജോലി ചെയ്യുന്നത്.അയര്‍ലണ്ട് എന്റെ സ്വന്ത സ്ഥലമാണ്,നിങ്ങള്‍ എന്തൊരു ദുഷ്ഠ്തയാണ് പറയുന്നത്.

ഇതോടെ ഐറിഷ്‌കാരന്‍ വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു.സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സ്ത്രീയെ ഇയാള്‍ അധിക്ഷേപിച്ചു കൊണ്ടിരുന്നുവെന്ന് സിയാന കെന്നി എന്ന ദൃക്സാക്ഷി ടുഡേ എഫ് എമ്മിനോട് വെളിപ്പെടുത്തി.

ഇതിനിടെ കയറി വന്ന ഒരു പോളിഷുകാരിക്ക് ഇയ്യാള്‍ സ്ഥലം കൊടുക്കുകയും ചെയ്തു.ഇതോടെ മറ്റു യാത്രികരും ഇയാള്‍ക്ക് എതിരായി.

നിശ്ചിത സ്റ്റോപ്പില്‍ എത്തുന്നതിനു മുമ്പ് ലുവാസ് ഡ്രൈവര്‍ എത്തി ഇയാളെ സ്മിത്ത് ഫീല്‍ഡ് സ്റ്റോപ്പില്‍ വെച്ച് ഇറക്കി വിടുകയായിരുന്നു.

Scroll To Top