Saturday December 03, 2016
Latest Updates

പുതിയ ജലനിരക്കിനെതിരെ നാളെ സമരം,അപേക്ഷാ ഫോം ചവറ്റുകുട്ടയില്‍ തള്ളണമെന്ന് സമരക്കാര്‍ 

പുതിയ ജലനിരക്കിനെതിരെ നാളെ സമരം,അപേക്ഷാ ഫോം ചവറ്റുകുട്ടയില്‍ തള്ളണമെന്ന് സമരക്കാര്‍ 

ഡബ്ലിന്‍: പുതിയ ജലനിരക്കിനെതിരെ നാളെ സമരം. റൈറ്റ് 2 വാട്ടര്‍ ക്യാംപെയ്ന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സമരം. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡബ്ലിന്‍ 1 ലെ പര്‍നെല്‍ സ്‌ക്വയറില്‍ ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സിലാണ് സമരം. ജലം മൌലികാവകാശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘടന സമരം ചെയ്യുന്നത്. പിപിഎസ് നമ്പര്‍ ഉള്‍പ്പെടെ പൂരിപ്പിച്ച് നല്‍കാന്‍ ഐറിഷ് വാട്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതിനോട് സഹരിക്കരിക്കരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒന്നിച്ചാല്‍ ഐറിഷ് വാട്ടറിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും സമരക്കാര്‍ പറയുന്നു. 

വാര്‍ഷിക ശരാശരി ബില്‍ 278 യൂറോയെ വരൂ എന്നാണു ഐറിഷ് വാട്ടര്‍ പറയുന്നത്. എന്നാല്‍ ശരാശരി ബില്‍ അതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് സംഘടന നേതാക്കള്‍ പറയുന്നു. വാര്‍ഷിക ബില്‍ 600 യൂറോ വരെ വര്‍ധിക്കാമെന്ന് ഒരു മുന്‍ ഇഎസ്ആര്‍ഐ എക്കണോമിസ്റ്റ് പറഞ്ഞു. 1990കളില്‍ ഐറിഷ് ഗവണ്‍മെന്റ് ജലനിരക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജലനിരക്കിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നിരക്ക് പിന്‍വലിക്കേണ്ടി വന്നു. സമാനമായ രീതിയില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നു വന്നാല്‍ ജലനിരക്ക് പിന്‍വലിക്കേണ്ടി വരുമെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. 

ഐറിഷ് വാട്ടര്‍ അയച്ചു തന്ന രജിസ്‌ട്രേഷന്‍ ഫോം ,തപാല്‍ പൊട്ടിയ്ക്കാതെ അവര്‍ക്ക് തന്നെ തിരിച്ച് അയക്കുകയോ ചവറ്റുകുട്ടയില്‍ തള്ളുകയോ ചെയ്യുക. ജലനിരക്കിനോട് സഹകരിക്കാത്തത്തിന്റെ പേരില്‍ ജനങ്ങളെ അറസ്റ്റ് ചെയ്യാനോ ജയിലിലടയ്ക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. ജല നിരക്കിനോട് സഹകരിക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നോ പണം പിരിക്കാന്‍ സാധിക്കില്ലെന്നും ക്യാംപെയ്ന്‍ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.

Scroll To Top