Wednesday December 07, 2016
Latest Updates

ജലനിരക്ക് പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് വരെ സമരം :ഇന്ന് ഡബ്ലിന്‍ നഗരം സ്തംഭിക്കും:പതിനായിരങ്ങള്‍ സമരത്തിനെത്തും 

ജലനിരക്ക് പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് വരെ സമരം :ഇന്ന് ഡബ്ലിന്‍ നഗരം സ്തംഭിക്കും:പതിനായിരങ്ങള്‍ സമരത്തിനെത്തും 

ഡബ്ലിന്‍ :സര്‍ക്കാര്‍ പ്രഖ്യാപിച്ച ചുരുങ്ങിയ നിരക്കുകള്‍ പോലും അംഗീകരിക്കുകയില്ലെന്ന ഉറച്ച തീരുമാനത്തോടെ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുന്നു.കുടിവെള്ളക്കരത്തിനെതിരെ ലക്ഷങ്ങള്‍ അണിനിരക്കുന്ന റൈറ്റ് ടു വാട്ടര്‍ പ്രതിഷേധ കൂട്ടായ്മ ഒ കോണല്‍ സ്ട്രീറ്റില്‍ ഇന്ന് നടക്കും. ഇടത് പാര്‍ട്ടികളുടെയും ചില തൊഴിലാളി സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജലനിരക്ക് പൂര്‍ണ്ണമായും പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം നഗരത്തെ സ്തംഭിപ്പിച്ചേക്കും. അതിനിടെ ഒ കൊണലിലെ പ്രതിഷേധ സംഗമത്തിനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംഘാടകരുമായി വ്യാപാരി സംഘടനയായ ടബ്ലിന്‍ ടൗണ്‍ ചര്‍ച്ച നടത്തി.

മെറിയോണ്‍ സ്‌ക്വെയര്‍, കൊണോലി സ്‌റ്റേഷന്‍, ഹൂസ്റ്റണ്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാകും പ്രതിഷേധക്കാര്‍ സംഗമിക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ ഇവര്‍ ഒ കൊണലിലെ വേദിയിലേക്ക് ഒഴുകും. ഇവിടെ പാര്‍ണല്‍ സ്‌ക്വയറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിഷേധം സമാപിക്കുക. ഭരണ കേന്ദ്രമായ പാര്‍ലമെന്റും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിനാലാണ് മെറിയോണ്‍ സ്‌ക്വയയറിനെ പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്. 

അതേസമയം പ്രതിഷേധക്കാരുടെ പ്രകടനം നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സമരം ചെയ്യാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെങ്കിലും പ്രതിഷേധത്തിന് തെരഞ്ഞെടുത്ത വഴികള്‍ നഗരത്തില്‍ സ്തംഭനാവസ്ഥയ്ക്കിടയാക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ ഡബ്ലിന്‍ ടൗണ്‍ സിഇഒ റിച്ചാര്‍ഡ് ഗിനി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിനിടെ തന്നെ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തില്‍ 35 ശതമാനത്തോളം ഇടിവുണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുടിവെള്ളത്തിന് വേണ്ടിയുള്ള പ്രതിഷേധത്തിന് ഏറ്റവും ഉചിതമായ വേദിയാണ് ഒ കൊണലെന്ന് ആന്റി ഓസ്‌റ്റെറിറ്റി സഖ്യം നേതാവ് പോള്‍ മര്‍ഫി അവകാശപ്പെട്ടു

Scroll To Top