Thursday December 08, 2016
Latest Updates

പഠന വിസയുടെ പേരില്‍ തട്ടിപ്പെന്നും സംശയം :ഡബ്ലിനില്‍ ആയിരക്കണക്കിന് നോണ്‍ ഇ യൂ വിദ്യാര്‍ഥികളെ കുരുക്കിലാക്കി രണ്ടു കോളജുകള്‍ കൂടി പൂട്ടാന്‍ ഒരുങ്ങുന്നു 

പഠന വിസയുടെ പേരില്‍ തട്ടിപ്പെന്നും സംശയം :ഡബ്ലിനില്‍ ആയിരക്കണക്കിന് നോണ്‍ ഇ യൂ വിദ്യാര്‍ഥികളെ കുരുക്കിലാക്കി രണ്ടു കോളജുകള്‍ കൂടി പൂട്ടാന്‍ ഒരുങ്ങുന്നു 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പുതിയതായി പഠനത്തിന് അവസരം തേടുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുവാന്‍ ഉദ്ദേശിക്കുന്ന കോളജിന്റെ യോഗ്യതകളെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയതിന് ശേഷമേ ഏതെങ്കിലും വിധത്തിലുള്ള പണയിടപാടുകള്‍ നടത്താവു എന്ന ഐറിഷ് നാച്ചുറലൈസെഷന്‍ വകുപ്പിന്റെ മുന്നറിയിപ്പ് പാലിക്കാതെ അയര്‍ലണ്ടില്‍ എത്തിയ നൂറുകണക്കിന് ഇന്ത്യന്‍ അടക്കം രണ്ടായിരത്തോളം നോണ്‍ ഇ യൂ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള രണ്ടു കോളജുകളില്‍ വേതനം ലഭിക്കാത്തതിന്റെ പേരില്‍ അധ്യാപകര്‍ നടത്തിവരുന്ന സമരം ഇപ്പോള്‍ രൂക്ഷമാവുന്നതിനിടെയാണ് രൂക്ഷമാകുന്നതിനിടെ ഡബ്ലിനിലെ രണ്ടു കോളേജുകളിലായി 2500 വിദ്യാര്‍ത്ഥികള്‍ പുതുതായി അഡ്മിഷന്‍ എടുത്തതായി കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.

മോഡേണ്‍ എജ്യുക്കേഷന്‍ സെന്റര്‍, നാഷണല്‍ കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് കോളേജുകള്‍. എന്‍.ഡി.ബി.സി കോളേജ് ഉടമ തൗസീഫ് സര്‍വാര്‍ പറയുന്നത് കുട്ടികളുടെ എണ്ണത്തില്‍ അടുത്തിടെയുണ്ടാവുന്ന കുറവാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ്. എന്നാല്‍, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നതോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം എം.ഇ.സി.യില്‍ 600 കുട്ടികളും എന്‍.സി.ബി.എ യില്‍ 170 കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഫെബ്രുവരിയോടെ 1270 വിദ്യര്‍ത്ഥികള്‍ എം.ഇ.സി.യി യിലും, 1047 വിദ്യാത്ഥികള്‍ എന്‍.സി.ബി.എ യിലും പുതുതായി ചേര്‍ന്നു എന്നാണ് ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അധ്യാപക സമരം തുടരുകയോ അവര്‍ രാജിവെച്ചു പോവുകയോ ചെയ്താല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള തയാറെടുപ്പില്‍ അല്ല കോളജു മാനെജ്‌മെന്റ് ഉള്ളത് എന്നാണ് സൂചനകള്‍.ഇതോടെ കോളജ് അടച്ചു പൂട്ടല്‍ തന്ത്രവുമായി രക്ഷപെടാനാണ് ബംഗ്ലാദേശികളായ മാനേജ്‌മെന്റ് തന്ത്രമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അതേ സമയം പഠനവിസയുടെ പേരില്‍ പണം വാങ്ങി അയര്‍ലണ്ടില്‍ കോളജുകാര്‍ എത്തിക്കുന്ന ചില പ്രത്യേക സമുദായങ്ങളില്‍ പെട്ട ഇത്തരക്കാര്‍ പഠനത്തിനെത്താതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി താമസിക്കുന്നതിനുള്ള കളം ഒരുക്കുകയാണെന്നും പറയപ്പെടുന്നു.

സംഭവുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു ചോദ്യത്തിന്, വിദ്യഭ്യാസ മേഖലയില്‍ ഏറെ തട്ടിപ്പുകള്‍ നടക്കുന്നതായും കൂടുതല്‍ കര്‍ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പ്രതികരിച്ചു.നേരത്തേ, പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി ഹൈക്കോടതി പരാമര്‍ശവുമുണ്ടായിരുന്നു.

Scroll To Top