Wednesday January 17, 2018
Latest Updates

ഡബ്ലിനിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരവുമായി ഒരു മലയാളി യുവാവ്: ലൂക്കനിലെ ഡാനിയേല്‍ പോളിന്റെ പദ്ധതി നടപ്പാനൊരുങ്ങി അധികൃതര്‍

ഡബ്ലിനിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരവുമായി ഒരു മലയാളി യുവാവ്: ലൂക്കനിലെ ഡാനിയേല്‍ പോളിന്റെ പദ്ധതി നടപ്പാനൊരുങ്ങി അധികൃതര്‍

ഡബ്ലിന്‍ :ഡബ്ലിന്റെ പേടിസ്വപ്നമായ ഗതാഗതക്കുരുക്കിനു പരിഹാരവുമായി 22കാരനും പാതി മലയാളിയുമായ ഡാനിയേല്‍ പോള്‍.

ഡബ്ലിന്റെ ഗതാഗത കുരുക്കിന് പരിഹാരം നിര്‍ദേശിച്ചു രൂപീകരിച്ച പാര്‍ക്പിഎന്‍പിയുടെ ടെക്നിക്കല്‍ ഹെഡാണ് ഇദ്ദേഹം.ഈ പ്രോജക്ടിന്റെ പോലെ നിരവധി ആശയങ്ങളുമായി നടന്ന് നടന്ന് ആദ്യത്തെ രണ്ടു വര്‍ഷമേ യൂണിവേഴ്സിറ്റി പഠനം നടന്നുള്ളു.

അങ്ങനെ കൂടുതല്‍ വിശാലമായ ആകാശം തേടി നിര്‍ബന്ധപൂര്‍വം കോളജില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു നമ്മുടെ നായകന്‍! യൂണിവേഴ്സിറ്റി അംഗീകരിച്ചില്ലെങ്കിലെന്താണ് ,ഇപ്പോള്‍ ഡാനിയേലിന് ചുറ്റും അഭിനന്ദനവുമായി കൂടുകയാണ് അവരും.

പാര്‍കിംഗ് ഏരിയ മുന്‍ കൂട്ടി ബുക്ക് ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ ആശയം.ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം അല്ലാത്തപ്പോള്‍ വാടകയ്ക്ക് നല്‍കാം. എങ്ങനെയുണ്ട് സംഭവം.കിടിലനല്ലേ?

സുഹൃത്ത് ഗാരീത് ഫ്ളവര്‍ ആണ് ഈ ആശയം ആദ്യം ചൂണ്ടിക്കാട്ടിയത്. റാനിലയിലെ ഒരു പാര്‍ട്ടിക്ക് താമസിച്ചെത്തിയ വേളയിലാണ് ഗതാഗതക്കുരുക്ക് പ്രശ്നം ഇവര്‍ക്കിടയില്‍ ചര്‍ച്ചയായത്.കാര്‍ പാര്‍ക്ക് ചെയ്യാന്‍ നിശ്ചിത ഗസ്റ്റ് മേഖലയില്‍ ഒരൊറ്റ സ്ഥലം പോലും ഉണ്ടായില്ല.പക്ഷെ വീട്ടുടമയുടെ നിരവധി പാര്‍ക്കിംഗ് സ്പേസുകള്‍ ഒഴിവായി കിടക്കുന്നു.അവസാനം ഒഴിവായി കിടന്ന അത്തരം ഒരു സ്പേസിന്റെ ഉടമയുടെ വീട്ടില്‍ മുട്ടിവിളിച്ച് അനുവാദം ചോദിച്ചു വാങ്ങിയതോടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമായി.അതൊരു ബിസിനസിലേക്ക് വഴി തുറക്കുകയായിരുന്നു.

പാര്‍ക് പിഎന്‍പി എന്ന സംരംഭത്തിന്റെ തുടക്കമായി അത്.ഔദ്യോഗികമായി ജനുവരി 27ന് നടപ്പാക്കി.ഈ നൂതനാശയത്തിന് പവ്രകോര്‍ട് കാപ്പിറ്റല്‍,അയര്‍ലണ്ട് എന്റര്‍ പ്രൈസസ് എന്നിവിടങ്ങളില്‍ നിന്നും ഫണ്ട് ലഭിച്ചു.സാങ്കേതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ അത് സഹായകമായി.പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഈ മാസം ഇത് പ്രാവര്‍ത്തികമാകക്കാനൊരുങ്ങുകയാണ് അധികൃതര്‍.ഓണ്‍ലൈനില്‍ 400പേര്‍ ഇതിനകം പാര്‍കിങ് സ്ഥലം മാര്‍ക്കറ്റ് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ലൂക്കനില്‍ താമസിക്കുന്ന ഇന്ത്യന്‍ റയില്‍വേയിലെ സേവനത്തിന് ശേഷം ഇപ്പോള്‍ ലുവാസ് ഡ്രൈവറായി ജോലി ചെയ്യുന്ന പോളിന്റെയും,എറണാകുളം ലിസി ഹോസ്പിറ്റലിലെ സേവനത്തിന് ശേഷം ഇപ്പോള്‍ കൂമ്പ് ഹോസ്പിറ്റലില്‍ മാനേരായി ജോലി ചെയ്യുന്ന ആന്‍ പോളിന്റെയും മകനാണ് ഡാനിയേല്‍.ഏക സഹോദരന്‍ ജോണ്‍ ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്.

തിരുച്ചിറപ്പള്ളി സ്വദേശിയായ ഡാനിയേല്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലം കേരളത്തിലാണ് ചിലവഴിച്ചത്. നല്ലൊരു ഗായകനും,കലാപ്രവര്‍ത്തകനുമാണ്.ഡബ്ലിനില്‍ ജീസസ് യൂത്ത് അടക്കമുള്ള സംഘടനകളുടെ പരിപാടികളിലെ സജീവ സാന്നിധ്യമാണ് ഡാനിയേല്‍ പോള്‍.കൂടുതല്‍ നേട്ടങ്ങളിലേക്കുള്ള കുതിപ്പിലാണ് ഇപ്പോള്‍ ഡാനിയേല്‍.daniel paul 1

കലാവേദിയില്‍ ഡാനിയേല്‍

കലാവേദിയില്‍ ഡാനിയേല്‍

aaku

Scroll To Top