Wednesday August 23, 2017
Latest Updates

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്വിസ് മത്സരം ശനിയാഴ്ച

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്വിസ് മത്സരം ശനിയാഴ്ച

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികള്‍ ഈ വര്‍ഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബര്‍ 1 ശനിയാഴ്ച അയര്‍ലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു. ഡബ്ലിന്‍ സെന്റ് തോമസ് പള്ളിയില്‍ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്ന് ക്വിസ് മത്സരം ആരംഭിക്കും.

അയര്‍ലണ്ടിലെ ഡബ്ലിന്‍, ലൂക്കന്‍, ഡ്രോഗഡ, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, ലീമെറിക്ക് എന്നീ ദേവാലയങ്ങള്‍ ക്വിസ് മത്സരത്തില്‍ പങ്കു ചേരും. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും. വിശുദ്ധ കുര്‍ബാനക്കും ക്വിസ് മത്സരത്തിനും റവ. ഫാ. എല്‍ദോ വര്‍ഗീസ് നേതൃത്വം നല്‍കും.
വിശദ വിവരങ്ങള്‍ക്ക്: ഫാ. അനീഷ് സാം. Mob – 089-228-8818

Scroll To Top