Sunday February 26, 2017
Latest Updates

ഡബ്ലിനിലെ വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 

ഡബ്ലിനിലെ വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 

ഡബ്ലിന്‍:ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചു കുഞ്ഞിനെ വഴിയരികില്‍ കണ്ടെത്തി.റാത്കൂളില്‍ സ്റ്റീല്‍സ്ടൗണ്‍ റോഡരികില്‍നിന്നാണ് പ്ലാസ്റ്റിക് ബാഗില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ താല ആശുപത്രിയിലേക്കു മാറ്റി.
പൊതുവെ ജനവാസം കുറഞ്ഞ പ്രദേശത്തു കൂടി ഡ്രൈവ് ചെയ്തു പോയ ഒരാളാണ് വഴിയരികില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്.ഇദ്ദേഹം അറിയിച്ചതനുസരിച്ച് ആംബുലന്‍സും ഗാര്‍ഡയും സ്ഥലത്തെത്തി കുഞ്ഞിനെ അപകടാവസ്ഥയില്‍ നിന്നും രക്ഷിച്ചു.

കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ലോക്കല്‍ ടിഡി ഡെറിക്ക് കീറ്റിങ് പറഞ്ഞു. കുട്ടിക്ക് അമ്മയുടെ പരിചരണം ഏറെ ആവശ്യമുള്ള സമയമാണിത്. ഒപ്പം വൈദ്യസഹായവും ആവശ്യമുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ഡബ്ലിന്‍ മിഡ്‌വെസ്റ്റ് പ്രതിനിധി പറഞ്ഞു.കുട്ടിയുടെ അമ്മയെക്കുറിച്ചോ കുട്ടിയെക്കുറിച്ചോ അറിയാവുന്നവരോ വിവരം ലഭിച്ചാലോ 016667600 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍അറിയിച്ചു.

Scroll To Top