Wednesday September 20, 2017
Latest Updates

നോര്‍ത്ത് ഡബ്ലിനില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കേസ് കോടതിയില്‍

നോര്‍ത്ത് ഡബ്ലിനില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കേസ് കോടതിയില്‍

നോര്‍ത്ത് ഡബ്ലിനില്‍ 2016 നവംബര്‍ 10ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ് കുട്ടികളുടെ കോടതിയില്‍ വിചാരണയ്ക്കെടുത്തു. 17കാരനായ യുവാവാണ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. അതേസമയം അകന്ന ബന്ധുകൂടിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചില്ല എന്നു പറഞ്ഞ 17കാരന്‍, പെണ്‍കുട്ടിയെ റസ്റ്ററന്റിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു ഉദ്ദേശ്യമെന്നും പറഞ്ഞു. കേസ് ചില്‍ഡ്രണ്‍സ് കോര്‍ട്ടില്‍ വിചാരണ തുടരണമോ, സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിക്കണമോ എന്ന് ജഡ്ജ് പരിശോധിച്ചുവരികയാണ്.

സ്‌കൂളില്‍ നിന്നും കൂട്ടുകാരോടൊപ്പം വീട്ടിലേയ്ക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ 17കാരന്‍ ബലമായി കാറിലേയ്ക്ക് വലിച്ചുകയറ്റുകയായിരുന്നു എന്നാണ് കേസ്. ഇയാളോടൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു.പെണ്‍കുട്ടിയുടെ കൂട്ടുകാരികളിലൊരാള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റാന്‍ സഹായിക്കുകയും ചെയ്തു. താന്‍ പീഡിപ്പിക്കപ്പെടാന്‍ പോകുകയാണെന്നു വിചാരിച്ച പെണ്‍കുട്ടി ഭയചകിതയായി. തുടര്‍ന്ന് പുറകെയെത്തിയ ഗാര്‍ഡ കാര്‍ നിര്‍ത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്. ക്ലോഗന് സമീപം എം1ല്‍ ഗാര്‍ഡ കാര്‍ പിടികൂടുകയായിരുന്നു. കാര്‍ അപകടകരമായ രീതിയിലും അമിതവേഗതയിലുമായിരുന്നു ഓടിച്ചത്.

പ്രതി പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കേസ് വീണ്ടും പരിഗണിക്കും.

Scroll To Top