Monday June 25, 2018
Latest Updates

ഡബ്ലിനില്‍ മൂന്ന് കൗമാരക്കാര്‍ വെടിയേറ്റ് ആശുപത്രിയില്‍

ഡബ്ലിനില്‍ മൂന്ന് കൗമാരക്കാര്‍ വെടിയേറ്റ് ആശുപത്രിയില്‍

ഡബ്ലിന്‍ :നോര്‍ത്ത് ഡബ്ലിനില്‍ മൂന്ന് കൗമാരക്കാരെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് ഡബ്ലിനില്‍ എട്ടുമണിയോടെയാണ് സംഭവം.വെടിയേറ്റ നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. ടെംപിള്‍ സ്ട്രീറ്റിലെ മാറ്റര്‍ ഹോസ്പിറ്റലിലും കുട്ടികളുടെ യൂണിവേഴ്സിറ്റി ആശുപത്രിയിലുമാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ആരേയും അറസ്റ്റുചെയ്തിട്ടില്ല.

ബല്ലിമൂണിലെ വെടിവെപ്പിനെക്കുറിച്ച് വിവരം തരണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു.ഉന്നത ഫോറന്‍സിക് പരിശോധനക്കായി വെടിവെപ്പുണ്ടായ സ്ഥലം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഗാര്‍ഡ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബല്ലിമുണ്‍ ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെടണം

Scroll To Top