Monday July 24, 2017
Latest Updates

പെണ്‍കുട്ടിയുടെ ജനനേന്ദ്രിയം ഛേദിച്ചു; ഡബ്ലിനില്‍ സൊമാലിയക്കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ ജനനേന്ദ്രിയം ഛേദിച്ചു; ഡബ്ലിനില്‍ സൊമാലിയക്കാരന്‍ അറസ്റ്റില്‍

ഡബ്ലിന്‍:പെണ്‍കുട്ടിയുടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ഡബ്ലിനിലെ ക്രംലിനില്‍ ഒരാള്‍ അറസ്റ്റില്‍. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത സൊമാലിയന്‍ പൗരനായ ഇയാളെ ഗാര്‍ഡ ചോദ്യം ചെയ്തു വരികയാണ്. ഇത്തരമൊരു സംഭവത്തില്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

2 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായതെന്നാണ് കരുതുന്നത്. കുട്ടി ആുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വയസ്സിനു താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു സ്ത്രീ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ത്രീ ജനനേന്ദ്രിയം ഛേദിക്കുന്ന പ്രാകൃത പ്രവൃത്തി പല ആഫ്രിക്കന്‍ രാജ്യങ്ങളിലും നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ഇത് നിയമവിരുദ്ധമാണ്. സ്ത്രീകള്‍ക്ക് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഇത് ഉണ്ടാക്കുക. ഐറിഷ് നിയമപ്രകാരം 10,000 യൂറോ വരെ പിഴയും, 14 വര്‍ഷം വരെ തടവുമാണ് ഈ കുറ്റത്തിന്റെ ശിക്ഷ.

Scroll To Top