Friday December 09, 2016
Latest Updates

ന്യൂ ഇയര്‍ നൈറ്റ് കുളമായി!:ഡബ്ലിന്‍ സിറ്റിയിലെ വൈദ്യുത മുടക്കം ജനങ്ങളെ വലച്ചു 

ന്യൂ ഇയര്‍ നൈറ്റ് കുളമായി!:ഡബ്ലിന്‍ സിറ്റിയിലെ വൈദ്യുത മുടക്കം ജനങ്ങളെ വലച്ചു 

ഡബ്ലിന്‍ : 2014 അവസാന ദിനം ഡബ്ലിന്‍ നഗരവാസികള്‍ക്ക് നല്ല ദിവസമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി മുടക്കം മൂലം നിരവധി പേരാണ് ഇന്നലെ ഇരുട്ടില്‍ തപ്പിയത്. ഡബ്ലിന്‍ സിറ്റിയിലും മറ്റും കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ വലച്ചു. വെക്‌സ്‌ഫോര്‍ഡ്‌സ്ട്രീറ്റ്, കാംഡെന്‍ തുടങ്ങിയ  സ്ഥലങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങിയത്. 

ഇതു മൂലം നഗര വീഥികള്‍ എല്ലാം തന്നെ ഇരുട്ടില്‍ മൂടിയ അവസ്ഥയിലായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വൈദ്യുതി മുടങ്ങിയതെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ന്യൂ ഇയര്‍ രാവ് ആഘോഷമാക്കുവാന്‍ കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. 

പല പബ്ബുകളിലും വൈദ്യുതി ഇല്ലാത്തതിനാല്‍ വേണ്ട രീതിയില്‍ പരിപാടികള്‍ നടന്നില്ല. കൂടാതെ രാത്രിയില്‍ മദ്യപന്‍മാര്‍ തെരുവുകളില്‍ ഇരുട്ടിന്റെ മറവില്‍ വിഹരിച്ചതുമെല്ലാം പൊലീസിനു തലവേദനയായി.എന്നാല്‍ ഇടയ്ക്കിടെ വൈദ്യുതി വന്നും പോയിക്കൊണ്ടിരുന്നെങ്കിലും അതൊന്നും ശാശ്വത പരിഹാരമായില്ല.

അതേ സമയം ചൈനയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ 35 പേര്‍ മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാട്ടര്‍ ഫ്രണ്ട് ഏരിയയായ ഷാംഗായിലാണ് ന്യൂ ഇയര്‍ ദുരന്തം ഉണ്ടായതെന്ന് വാര്‍ത്ത് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു 

Scroll To Top