Thursday December 08, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാം ടെര്‍മിനല്‍ വരുന്നു,320 മില്യണ്‍ മുടക്കുമുതലില്‍ പുതിയ റണ്‍വേയും

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാം ടെര്‍മിനല്‍ വരുന്നു,320 മില്യണ്‍ മുടക്കുമുതലില്‍ പുതിയ റണ്‍വേയും

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ട് മൂന്നമതൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ പര്യാപ്തമാണെന്ന് സര്‍ക്കാര്‍ പഠനം. എയര്‍പോര്‍ട്ടില്‍ തിരക്കു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയൊരു ടെര്‍മിനല്‍ എന്ന ആവശ്യം ശക്തമാകുകയുമാണ്.ഡബ്ലിന്‍, കോര്‍ക്ക്, ഷാനണ്‍ എയര്‍പോര്‍ട്ടുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തുകഴിഞ്ഞു.

രാജ്യത്തെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായ ടൂറിസത്തിന് എയര്‍പോര്‍ട്ടുകള്‍ അത്യന്താപേക്ഷിതമാണെന്ന് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പറഞ്ഞു. നിലവില്‍ 200,000 പേരാണ് ടൂറിസം രംഗത്ത് ജോലി ചെയ്യുന്നത്. 2015ല്‍ 25 മില്ല്യണ്‍ ആളുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത്. ഈ വര്‍ഷം ഇതിലും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. 2020ഓടെ 320 മില്ല്യണ്‍ യൂറോ ചെലവിട്ട് രണ്ടാമതൊരു റണ്‍വേ കൂടി എയര്‍പോര്‍ട്ടില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയായിട്ടുണ്ട്.

Scroll To Top