Thursday September 21, 2017
Latest Updates

ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ ഇമാമിന്റെ ആഹ്വാനം:അയര്‍ലണ്ട് മുസ്ലീങ്ങളിലുള്ള ഭീകരുടെ ഒറ്റുകാരെ തിരിച്ചറിയണം

ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ ഇമാമിന്റെ ആഹ്വാനം:അയര്‍ലണ്ട് മുസ്ലീങ്ങളിലുള്ള ഭീകരുടെ ഒറ്റുകാരെ തിരിച്ചറിയണം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മുസ്ലീം സമുദായത്തില്‍ ഭീകരവാദികളുണ്ടെങ്കില്‍ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്ന് ഡബ്ലിന്‍ ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ ഇമാമിന്റെ ആഹ്വാനം.ആരാണ് ഭീകരരുടെ ഒറ്റുകാരെന്ന് കണ്ടെത്തണമെന്നാണ് ഇസ്ലാം പുരോഹിതന്‍ ആഹ്വാനംചെയ്തത്.മാഞ്ചസ്റ്റര്‍ ഭീകരാക്രമാണത്തിന്റെ പശ്ചാത്തലത്തിലാണ് ഇമാമിന്റെ ഇടപെടല്‍.മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ഐഎസിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഎസ് ഭീകരരെ സഹായിക്കുന്ന സമുദായാംഗങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നാണ് ഇമാം ഷെയ്ക് ഉമര്‍ അല്‍ ഖാദിരിയുടെ ആഹ്വാനം.ഐഎസ്ഐഎസ് മനോഭാവമുള്ളവരെ തിരിച്ചറിഞ്ഞ് മുസ്ലീങ്ങള്‍ അവരുടെ പിന്നാമ്പുറങ്ങള്‍ ശുദ്ധീകരിക്കണമെന്ന് ഇമാം ഐറീഷ് എക്സാമിനറിനോട് പറഞ്ഞു.ഭീകരവാദം ഇല്ലാതാക്കാനും അവരുടെ ചെയ്തികളെ പുറത്തുകൊണ്ടുരാനും മുസ്ലീം ജനതയ്ക്ക് ഉത്തരവാദിത്വമുണ്ട്.ഇസ്ലാമിക് വേഷധാരികളുടെ ആക്രണം ഒരിക്കലും ഇസ്ലാമിക് ഭീകരവാദമല്ലെന്നും ഇമാം പറഞ്ഞു. അതിനിടെ സ്ലെയിന്‍ കണ്‍സേര്‍ട്ടില്‍ സുരക്ഷയും സംരക്ഷണവും കൂടുതല്‍ കര്‍ശനമാക്കി.

ഗാര്‍ഡാ സിയോചനയില്‍ പ്രത്യേക വിഭാഗം ഉള്‍പ്പടെ 400 അംഗങ്ങളാണ് സുരക്ഷയുടെ മേല്‍നോട്ടത്തിന് ഉള്ളത്.സെക്യുരിറ്റികളും സ്റ്റ്യുവേര്‍ഡുകളുമുള്‍പ്പെടെ 1200 പേര്‍ വേറെയും ഉണ്ട്.ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ ടീമും സജ്ജമാണ്.ഒരു ഓണ്‍ സൈറ്റ് ആശുപത്രിയും അഞ്ച് എയിഡ് പോസ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

Scroll To Top