Tuesday June 27, 2017
Latest Updates

ഡബ്ലിന്‍ നഗരത്തെ ആവേശോജ്വലമാക്കി മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

ഡബ്ലിന്‍ നഗരത്തെ ആവേശോജ്വലമാക്കി മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്‍ഡ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്  ആവേശോജ്വലമായ സമാപനം.ഡബ്ലിന്‍ ബാലിഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.നൂറുകണക്കിന് കായികതാരങ്ങളുടെയും,സ്‌പോര്‍ട്‌സ് പ്രേമികളുടെയും സാന്നിധ്യം ബാലിഡോയല്‍ സെന്ററിനെ അക്ഷരാര്‍ഥത്തില്‍ പുളകമണിയിച്ചു.

മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ലീഗ് 1-3 വിഭാഗത്തിന്റെ ഫൈനലില്‍ റോജിന്‍ -റെഡ്ഢി സഖ്യം വിജയിച്ചു. റണ്ണര്‍ അപ്പായ അനില്‍-സ്‌കറിയ സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ഡിവിഷന്‍ 4-6 വിഭാഗത്തിന്റെഫൈനലില്‍ വിമല്‍ വര്‍ഗീസ് -ബിന്‍സന്‍ മാര്‍ക്കോസ് സഖ്യം വിജയികളായി.വിഷ്ണു നാരായണന്‍-റെഡ്ഢി സഖ്യം റണ്ണേഴ്സ് അപ്പായി.

ഡിവിഷന്‍ 7-10 വിഭാഗത്തില്‍ മാര്‍ട്ടിന്‍ പൊറോക്കാരന്‍ ദേവസി-സിജു സഖ്യം വിജയം നേടിയപ്പോള്‍ ഷാജി-യാന്‍ സഖ്യം റണ്ണര്‍ അപ്പായി.

ലഷര്‍ പ്ലെയേഴ്സ് വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ ജോണ്‍ ജോര്‍ജ് -ബിന്‍സന്‍ സഖ്യം വിജയിച്ചു. നടേഷ് കൂവില്‍-സിജു സഖ്യം റണ്ണേഴ്സ് അപ്പും.

മിക്‌സഡ് ഡബിള്‍സില്‍ നവീന്‍ പോള്‍-ക്രിയേല്‍ ഇവാന്‍സ് സഖ്യം വിജയകിരീടം ചൂടി.ഷാജി പൗലോസ് -മറിനെ സഖ്യം രണ്ടാം സ്ഥാനത്തെത്തി.

പ്രീമിയര്‍ വിഭാഗത്തില്‍ ഓവന്‍ മറീന്‍,ഗ്രെസ് ബേബ് സ്റ്റാര്‍,ക്രിസ്റ്റി കെല്ലി,ഡാനിയേല്‍ എന്നിവരടങ്ങുന്ന ടീമിനായിരുന്നു വിജയം.

ഐര്‍ ഫ്രണ്ട്‌സ്,സൗത്ത് ഡബ്ലിന്‍,ബ്ലാക്ക് റോക്ക് ബാഡ്മിന്റണ്‍ ക്ലബ്ബ്,നീന ബാഡ്മിന്റണ്‍ ക്ലബ്ബ്,ഒയാസിസ് കോര്‍ക്ക്,ബെഡ് പാന്തേഴ്‌സ്,ബ്‌ളാഞ്ചസ് ടൌണ്‍ കെബി സി,ഡബ്ലിന്‍ ചലഞ്ചേഴ്സ്,ബാഡ്മിന്റണ്‍ ക്ലബ്ബ് തുടങ്ങിയ അയര്‍ലണ്ടിലെ പ്രമുഖ ക്ലബ്ബ്കളുടെ സാന്നിധ്യം മത്സരത്തെ മിഴിവുറ്റതാക്കി.80 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇരുനൂറ്റമ്പതോളം താരങ്ങള്‍ പങ്കെടുക്കാനെത്തി

ഈ വര്‍ഷത്തെ മത്സരങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ ക്ലവര്‍ മണി ഫിനാന്‍ഷ്യല്‍ സര്‍വീസ് ആയിരുന്നു.

മത്സരവിജയികള്‍ക്ക് ഒളിമ്പിക്‌സ് തരാം ഡാനി മാഗി,ഇന്റര്‍നാഷണല്‍ താരങ്ങളായ മാര്‍ക്ക് ടോപ്പിംഗ്,ക്രിസ്റ്റി കെല്ലി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കാനെത്തിയ ഏവര്‍ക്കും മൈന്‍ഡ് നന്ദി അറിയിച്ചു.

വാര്‍ത്ത :മജു പേയ്ക്കല്‍

Scroll To Top