Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും ഓരോ രണ്ട് മിനിറ്റിലും എയര്‍പോര്‍ട്ട് വഴി സ്വോര്‍ഡ്‌സിലേയ്ക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും,മെട്രോ നോര്‍ത്ത് പ്ലാന്‍ പ്രഖ്യാപിച്ചു 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും ഓരോ രണ്ട് മിനിറ്റിലും എയര്‍പോര്‍ട്ട് വഴി സ്വോര്‍ഡ്‌സിലേയ്ക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും,മെട്രോ നോര്‍ത്ത് പ്ലാന്‍ പ്രഖ്യാപിച്ചു 

ഡബ്ലിന്‍: ഓരോ രണ്ട് മിനിറ്റിലും ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും ഓരോ ട്രെയിന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി സ്വോര്‍ഡ്‌സിലേക്ക് പുറപ്പെടുന്ന പദ്ധതി വരുന്നു. ട്രാമുകളുടെ നീളം 60 മീറ്റര്‍ ആയിരിക്കും. ഇത് നിലിവല്‍ സിറ്റിയില്‍ ഓടുന്ന ലുവാസ് ട്രാമുകളുടെ ഇരട്ടി ആണെന്നത് തീരക്ക് പകുതിയായി കുറയാന്‍ കാരണമാവും. ഓ കോണല്‍ സ്ട്രീറ്റില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കെത്താന്‍ വെറും 19 മിനിറ്റുകള്‍ മാത്രം മതി.പദ്ധതി അനുസരിച്ച് ഓരോ വര്‍ഷവും 30 മില്യണ്‍ പേര്‍ ഇവയില്‍ യാത്ര ചെയ്യും. 

സ്റ്റീഫന്‍സ് ഗ്രീനില്‍ നിന്നും പുറപ്പെട്ട്,ഒക്കോണല്‍ സ്ട്രീറ്റ്,മാറ്റര്‍ ഹോസ്പിറ്റല്‍,ഡ്രംകൊണ്ട്ര,ഗ്രിഫിത്ത് അവന്യൂ,ഡിസിയൂ,നോര്‍ത്ത് വുഡ്,എയര്‍ പോര്‍ട്ട്,സ്വോര്‍ഡ്‌സ് ,വഴി എസ്റ്ററിലാണ് മെട്രോ ട്രെയിന്‍ പാത അവസാനിക്കുന്നത്.

2011 ല്‍ ചിലവ് ചുരുക്കലിന്റെ പേര് പറഞ്ഞ് മാറ്റി വെച്ച മെട്രോ നോര്‍ത്ത് പ്ലാന്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഈ മാറ്റങ്ങള്‍ വരുന്നത്. ഇത്തരം ഒരു പദ്ധതി വരാന്‍ പോകുന്നു എന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ ഭാഗമായാണ് ഇന്നലെ വൈകുന്നേരം 2 ബില്യന്‍ യൂറോ ചിവവ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം വന്നത്. 

പ്രഖ്യാപനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഒരു ഇലക്ഷന്‍ തന്ത്രമാണോ ഇതെന്ന ചോദ്യത്തോട്, ഇത് അയര്‍ലണ്ടിന് താങ്ങാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യ ബോധമുള്ള ഒരു പദ്ധതിയാണ് എന്നായിരുന്നു എന്‍ഡ കെന്നിയുടെ മറുപടി.

ഫിന ഗേല്‍ , ലേബര്‍ എന്നിപാര്‍ട്ടികള്‍ക്ക് പുറമെ പ്രതിപക്ഷ കക്ഷിയായ സിന്‍ ഫെയിനിന്റെ നേതാക്കന്മാര്‍ പോലും ഈ പദ്ധതിയെ സ്വാഗതം ചെയ്തു.ഡബ്ലിന്‍ സിറ്റി സെന്റര്‍, എയര്‍പോര്‍ട്ട്, സോര്‍ഡ്സ് എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റെയില്‍ പാതയുടെ പണി 2026 ന് മുന്‍പ് പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിടുന്നത്.k rail

Scroll To Top