Friday December 09, 2016
Latest Updates

ഡബ്ലിനിലെ മാഫിയാ അക്രമങ്ങള്‍ക്കെതിരായുള്ള നിശബ്ദ മാര്‍ച്ചിന് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വം

ഡബ്ലിനിലെ മാഫിയാ അക്രമങ്ങള്‍ക്കെതിരായുള്ള നിശബ്ദ മാര്‍ച്ചിന് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വം

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തിലെ മാഫിയ ആക്രമ സംഭവങ്ങള്‍ക്കെതിരായും ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഡബ്ലിനിലെ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍നിശബ്ദ മാര്‍ച്ച് നടത്തി.പ്രദേശവാസികളുള്‍പ്പെടെയുള്ളവര്‍ ഈ മാര്‍ച്ചില്‍ പങ്കെടുത്തു.

സെന്റ് അഗസ്താ പള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ബക്കിംങ്ഹാം സ്ട്രീറ്റ് വരെയായിരുന്നു.ഈ കാലത്തിനുള്ളില്‍ മയക്കുമരുന്നിനാലും അക്രമ വിളയാട്ടങ്ങളിലും കൊല്ലപ്പെട്ട നൂറുകണക്കിന് യുവാക്കള്‍ക്കായി സമര്‍പ്പിച്ചാണ് നിശ്ബദമായുള്ള മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വെളുത്ത റിബണ്‍ ധരിച്ചിരുന്നു. നാല് പള്ളികളില്‍ നിന്നുമുള്ള ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍. തങ്ങളുടെ സമുദായത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഏളുപ്പവഴിയും തങ്ങളുടെ ശക്തി കാണിക്കാനും ഈ മാര്‍ച്ച് വഴി സാധിക്കുമെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ഡബ്ലിന്‍ നഗരത്തെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായി എല്ലാ കമ്മ്യൂണിറ്റികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു

 

Scroll To Top