Friday December 09, 2016
Latest Updates

ഡബ്ലിനില്‍ 37,000 വനിതകള്‍ മാരത്തോണ്‍ ഓടി മഴയെ തോല്‍പ്പിച്ചു !

ഡബ്ലിനില്‍ 37,000 വനിതകള്‍ മാരത്തോണ്‍ ഓടി മഴയെ തോല്‍പ്പിച്ചു !

ഡബ്ലിന്‍ :നഗരത്തില്‍ തോരാതെ പെയ്ത മഴയെ തോല്‍പ്പിച്ച് 37000 മഹിളാമണികള്‍ പങ്കെടുത്ത ഡബ്ലിന്‍ മാരത്തോണ്‍ ഉത്സവ സമാനമായ അന്തരീക്ഷത്തില്‍ സമാപിച്ചു.കൃത്യം 2 മണിയ്ക്ക് ബാഗോറ്റ് സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ സ്റ്റില്ലൊര്‍ഗന്‍ റോഡില്‍ നിന്നും സെന്റ് വിന്‌സന്റ്‌സ് ആശുപത്രി വഴി മെറിയോണ്‍ സ്‌ക്വയറില്‍ തിരികെ സമാപിച്ചപ്പോള്‍ 10 കിലോ മീറ്റര്‍ ദൂരത്തില്‍ 34.03 മിനുട്ട് കൊണ്ട് ഒന്നാമതായി ഓടിയെത്തിയത് മരിയ മാക് കെയിംബ്രിട്ജാണ്. തൊട്ടു പിന്നാലെ ആന്‍ മേരി ഗ്ലെന്‍ 34.42 മിനുട്ട് കൊണ്ട് രണ്ടാം സ്ഥാനം നേടി.മൂന്നാം സ്ഥാനത്തെത്തിയ കാതറിന്‍ മാക് കീറാന്‍ സെക്കണ്ടുകള്‍ ,മാത്രം പിന്നിലായി (34.46)
ഉച്ചയ്ക്ക് 12 മുതല്‍ ഡബ്ലിന്‍ ആഘോഷ ലഹരിയില്‍ ആയിരുന്നു.നൃത്തവും പാട്ടും തെരുവ് സംഗീത സംഘങ്ങളും ചടങ്ങിനെ ആവേശ ഭരിതമാക്കി.ആയിരത്തോളം വളണ്ടിയര്‍മാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു.

വികലാംഗര്‍ക്കായി പ്രത്യേക മാരത്തോണ്‍ സമ്മാനവും ഏര്‍പ്പെടുത്തിയിരുന്നു.മഴ പെയ്തിറങ്ങിയിട്ടും തളരാത്ത ആവേശമായിരുന്നു ഇത്തവണത്തെ ഡബ്ലിന്‍ മിനി മാരത്തോണിന്റെ പ്രത്യേകത.വിവിധ സന്നദ്ധ സംഘടനകള്‍ക്കായുള്ള ഫണ്ട് റേസിംഗ് ആയിരുന്നു മിക്ക ഓട്ടക്കാരുടെയും പ്രധാന ലക്ഷ്യം.
കോര്‍ക്കിലെ മിനി മാരത്തോണില്‍ 7000 പേര്‍ പങ്കെടുത്തു.

റെജി സി ജേക്കബ് 
mm004 mm002

– mm018 mm013 mm020 mm026

Scroll To Top