Thursday December 08, 2016
Latest Updates

ഡബ്ലിന് ചുറ്റും 26 മൈല്‍ ഓടാന്‍ ആയിരങ്ങള്‍ നാളെയെത്തും 

ഡബ്ലിന് ചുറ്റും 26 മൈല്‍ ഓടാന്‍ ആയിരങ്ങള്‍ നാളെയെത്തും 

ഡബ്ലിന്‍:36 വര്‍ഷങ്ങള്‍ക്ക് മുമ്പ് എളിയ രീതിയില്‍ ആരംഭിച്ച ഡബ്ലിന്‍ മാരത്തോണ്‍, ലോകമെമ്പാടുമുള്ള മാരത്തോണുകളുടെ നിരയില്‍ ശിരസ്സുയര്‍ത്തി മുന്നോട്ട്. കൗണ്ട് ഡൗണിനൊടുവില്‍ ഉയര്‍ത്തിയ കയറിനു് ചുവട്ടിലൂടെ, മുന്‍നിരിയിലെ അത്ത്‌ലറ്റുകളുടെ ഏതാനും ചുവടുകള്‍ ഒരു തിരയായി അലയടിച്ചു ഒഴുകി തുടങ്ങുമ്പോള്‍, പിന്നാലെ ഓട്ടക്കാരുടെ ഒരു സമുദ്രം തന്നെ തെരുവിലൂടെ മുന്നോട്ട് ആര്‍ത്തൊഴുകുന്നു. വാട്ടര്‍ സ്‌റ്റേഷനുകളില്‍ നനച്ച സ്‌പോഞ്ചുകളും ഓറഞ്ച് സ്‌കാഷും, ദാഹിച്ചു വരണ്ട ചുണ്ടുകള്‍ക്കും വിയര്‍ത്തൊഴുകുന്ന ശരീരങ്ങള്‍ക്കും സ്‌നേഹനിര്‍ഭരമായ സ്വാഗതമൊരുക്കി കാത്തിരിക്കുന്നു. 

നാളെ(തിങ്കള്‍)വീണ്ടും ഡബ്ലിന്‍ മാരത്തോണാണ്,രാവിലെ 9 ന് ഇന്ത്യന്‍ എംബസിയ്ക്ക് അടുത്തുള്ള ഫിറ്റ്‌സ് വില്യം പ്‌ളെയിസില്‍ നിന്നും പുറപ്പെട്ട് സ്റ്റീഫന്‍സ് ഗ്രീന്‍സ് ,കടന്ന് ഉഷെഷ്‌സ് ക്വീയില്‍ നിന്നും ലിഫി നദി കുറുകെ കടന്ന് നോര്‍ത്ത് സര്‍കുലര്‍ റോഡിലൂടെ ഫീനിക്‌സ് പാര്‍ക്കില്‍ കടന്ന് കാസില്‍നോക്ക് റോഡ് വരെപോയി അവിടുന്ന് തിരിച്ചു ഫീനിക്‌സ് പാര്ക്ക് ചുറ്റി,സൗത്ത് സര്‍ക്കുലര്‍ റോഡിലെത്തി ഡ്രിംനാ റോഡിലൂടെ,ഇഞ്ചിക്കോര്‍ റോഡ് കടന്ന് ,റ്റെര്‍ന്യൂര്‍ വഴി മില്‍ട്ടന്‍ റോഡ് ,രീബ്യൂക് വഴി റാഡിസണ്‍ ഹോട്ടലിന് മുമ്പിലെത്തി എന്‍ ഇലവനില്‍ ചേര്‍ന്ന് ,യൂസിഡി ,സെന്റ് വിന്‌സന്റ്‌സ് ഹോസ്പിറ്റല്‍,ബാല്‍സ്ബ്രിഡ്ജ് വഴി മെറിയോണ്‍ സ്‌ക്വയറില്‍ സമാപിക്കുമ്പോള്‍ ഓട്ടക്കാര്‍ 26 മൈല്‍ പൂര്‍ത്തിയാക്കിയിരിക്കും.

62 രാജ്യങ്ങളില്‍ നിന്നുള്ള ഓട്ടക്കാര്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്ത ആയിരങ്ങളില്‍ ഉള്‍പ്പെടുന്നു.

1980 ല്‍ സിംഗലറ്റും ഷോര്‍ട്ടുകളും ധരിച്ച് ഒളിംപിക് അത്ത്‌ലറ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍, കൂക്കുവിളികളും പരിഹാസവും ഭയന്ന്, തെരുവിലൂടെ ഓടാന്‍വേണ്ടി ഇരുട്ടുവീഴാന്‍ കാത്തു നിന്ന ഒരു തുടക്കം ഉണ്ടായിരുന്നു ഡബ്ലിന്‍ മാരത്തോണിന്. അതില്‍ നിന്ന് ഒരുപാട് കാതങ്ങള്‍ താണ്ടിയ ഈ ഓട്ടം ലോകത്തെ സൗഹൃദ മാരത്തോണായി മാറിയിരിക്കുന്നു. തലസ്ഥാന നഗര ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന മാരത്തോണിന് ഇന്ന് ബഹുമാന്യമായ ഒരു സ്ഥാനമാണ് ഉള്ളത്. രാജ്യാന്തര ഓ്ട്ടക്കാരുടെ പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നതിലൂടെ ഡ്ബ്ലിന്‍ മാരത്തോണ്‍ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 

Scroll To Top