Tuesday February 21, 2017
Latest Updates

ഡബ്ലിനിലെ മലയാളിയുടെ മാതാവ് സൂര്യാഘാതമേറ്റ് മരണപ്പെട്ടു

ഡബ്ലിനിലെ മലയാളിയുടെ മാതാവ് സൂര്യാഘാതമേറ്റ് മരണപ്പെട്ടു

കോലഞ്ചേരി :ഡബ്ലിനിലെ മലയാളിയുടെ മാതാവ് സൂര്യാഘാതമേറ്റ് മരണപ്പെട്ടു. എറണാകുളം കോലഞ്ചേരി പാങ്കോട് കരട്ടേക്കുഴിവേലില്‍ കെ.പി. കുരിയാക്കോസിന്റെ ഭാര്യയും,ബ്ലാഞ്ചാസ് ടൌണ്‍  റ്റെയ്‌റില്‍സ് ടൌണിലെ മലയാളിയായ മഞ്ജു അനിലിന്റെ(കൂംബ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ) മാതാവുമായ മേരി(63)യാണ് കത്തികാളുന്ന വെയിലില്‍ വീണ് മരിച്ചത്.

വീടിനു സമീപത്തുള്ള പാടത്ത് പയര്‍ പറിക്കാന്‍ പോയതായിരുന്നു പാങ്കോട് സെന്റ് പീറ്റേഴ്‌സ് യു.പി.എസ്. റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസായ മേരി. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പുരയിടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹത്തു പൊള്ളലേറ്റ പാടുകളുണ്ട്. സൂര്യാഘാതമാണു മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മേരിയുടെ സംസ്‌കാരം പിന്നീട്. ഭര്‍ത്താവ് കുരിയാക്കോസ് ഐക്കരനാട് പഞ്ചായത്ത് മുന്‍ അംഗമാണ്. മക്കള്‍: മഞ്ജു (അയര്‍ലന്‍ഡ്), റിന്‍ജു (മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക).

അനില്‍ ജോര്‍ജ് താന്നിക്കാമറ്റത്തില്‍(ടോപ്പാസ് ,കില്‍മൈന്‍ ഹാം,ഡബ്ലിന്‍,) മരുമകനാണ്.

Scroll To Top