Thursday October 18, 2018
Latest Updates

ഡബ്ലിനിലെ മലയാളി വിദ്യാര്‍ത്ഥിനി സൈപ്രസില്‍ അഞ്ചാം നിലയില്‍ നിന്നും വീണ് അപകടത്തില്‍ മരിച്ചു

ഡബ്ലിനിലെ മലയാളി വിദ്യാര്‍ത്ഥിനി സൈപ്രസില്‍ അഞ്ചാം നിലയില്‍ നിന്നും വീണ് അപകടത്തില്‍ മരിച്ചു

ഡബ്ലിന്‍:സൈപ്രസില്‍ ഡെന്റിസ്ട്രി  മെഡിസിന്‍ കോഴ്സിന് പഠിച്ചു കൊണ്ടിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബില്‍ഡിംഗിന്റെ അഞ്ചാം നിലയില്‍ നിന്നും വീണ് മരിച്ചു.ഡബ്ലിന്‍ റഹീനിയിലെ പാലാ കൊഴുവനാല്‍ മലയിരുത്തി സ്വദേശി ജോയി തോമസിന്റെ മകള്‍ ജെറില്‍ ജോയി(23 ) യാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5 മണിയുടെയാണ് അപകടം നടന്നത്,

കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് മേലേക്കാണ് ജെറില്‍ ജോയി പതിച്ചത്.അപ്പോള്‍ തന്നെ മരണം സംഭവിച്ചതായിയാണ് പ്രാഥമിക വിവരം

തുര്‍ക്കി സൈപ്രസ് അതിര്‍ത്തിയിലാണ് സംഭവം.മരണവിവരമറിഞ്ഞു മാതാപിതാക്കള്‍ അങ്ങോട്ടേയ്ക്ക് പോകാനുള്ള തയാറെടുപ്പിലാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയും ഡബ്ലിനിലെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Scroll To Top