Friday December 02, 2016
Latest Updates

ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച്ച 

ഡബ്ലിന്‍ സെന്റ് മേരീസ് പള്ളിയില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച്ച 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഡബ്ലിന്‍ ലൂക്കന്‍വില്ലേജിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ പരിശുദ്ധ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, (പാമ്പാടി തിരുമേനി) മെത്രാപോലീത്തായുടെയും പുണ്യശ്ലോകനും ദൈവസ്‌നേഹിയുമായ മാര്‍ ഇവാനിയോസ് തിരുമേനിയുടെയും ഓര്‍മ്മ അടുത്ത ഞായറാഴ്ച (26-04-15) ഭക്തിപൂര്‍വ്വം നടത്തപ്പെടും. 

നമസ്‌കാരം ഉച്ചക്ക് 1.30 നു ആരംഭിക്കും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും . വികാരി ഫാ.നൈനാന്‍ കുറിയാക്കോസ് പുളിയായില്‍ കാര്മികത്വം വഹിക്കും.വിശ്വാസികള്‍ നേര്‍ച്ച കാഴ്ചകളോടെ സംബദ്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവകക്ക് വേണ്ടി ചുമതലപ്പെട്ടവര്‍ അറിയിക്കുന്നു. മാധ്യസ്ഥ പ്രാര്‍ത്ഥന,പ്രസംഗം,നേര്‍ച്ചവിളംബ് ഇവ ഉണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് 
വികാരി :ഫാ നൈനാന്‍ കുറിയാക്കോസ് പുളിയായില്‍ (0877516463)
കൈക്കാരന്‍:സെന്‍ ബേബി 0879132248 
സെക്രട്ടറി ജോസഫ് തോമസ് 0879114152 

Scroll To Top