Sunday April 30, 2017
Latest Updates

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകാ ദിനം 27 ന്

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  പള്ളിയില്‍  ഇടവകാ ദിനം 27 ന്

ഡബ്ലിന്‍: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലൂക്കനിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ഇടവക ദിനാചരണം സെപ്റ്റംബര്‍ 27 ന്ശനിയാഴ്ച ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലുള്ള പ്രസ്‌ബൈറ്റേറിയന്‍ പള്ളിയില്‍ വച്ച് നടത്തപ്പെടും.

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യുസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 8.30 ന് നമസ്‌കാരവും അതെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഇടവക ദിനാചരണ ഉത്ഘാടനവും പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. വി. കുര്‍ബാനയില്‍ ഫാ. നൈനാന്‍ പി. കുറിയാക്കോസ്, ഫാ. റ്റി. ജോര്‍ജ് ,ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ സഹാകാര്‍മികരായിരിക്കും.

തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയും,കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാ കായിക മത്സരങ്ങളും ആദ്യഫലലേലവും,ഷിബുകൊട്ടാരക്കരയുടെ നേതൃത്വത്തിലുള്ള ഗാന മേളയും ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. നൈനാന്‍ പി. കുറിയാക്കോസ് : 0899825455
സെന്‍ ബേബി : 0874160901
ജോസഫ് തോമസ് : 086311703

വാര്‍ത്ത: ബിനോയ്‌ ഫിലിപ്പ്
Scroll To Top