Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയ്ക്ക് ഇനി വനിതാ ട്രസ്റ്റി, മലങ്കര സഭയില്‍ ഇത് അപൂര്‍വ്വം 

ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയ്ക്ക് ഇനി വനിതാ ട്രസ്റ്റി, മലങ്കര സഭയില്‍ ഇത് അപൂര്‍വ്വം 

ഡബ്ലിന്‍:ഡബ്ലിന്‍ ലൂക്കനിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക അപൂര്‍വതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പള്ളികളില്‍ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസ് ദേവാലയം . ഈ ഇടവകയിലെ മേരി ജോസഫ് ആണ് ഈ അപൂര്‍വഭാഗ്യം കൈവരിച്ചത്.

201516 വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിക്കുവാന്‍ വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായിലിന്റെ അധ്യഷതയില്‍ കൂടിയ പൊതുയോഗത്തിലാണ് ഈ തെരഞ്ഞെടുപ്പു നടന്നത് .രണ്ടു വര്‍ഷം മുന്‍പ് ഈ ഇടവകയുടെ ട്രസ്റ്റി യായിരുന്ന സുജാല്‍ ചെറിയാന്റെ ഭാര്യയാണ് മേരി ജോസഫ്.മലങ്കര സഭയുടെ ചരിത്രത്തില്‍ ദമ്പതികള്‍ ഇടവക ട്രസ്റ്റിയാകുന്ന അപൂര്‍വതയും പ്രത്യേകതയും ഇനി ഡബ്ലിന്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയ്ക്ക് മാത്രം അവകാശപ്പെട്ടത്.

കമ്മറ്റിയിലെ മറ്റംഗങ്ങള്‍ ; ഷാജി എബ്രഹാം(സെക്രട്ടറി),മനോജ് ജോണ്‍,നെബു വര്‍ക്കി,ബിനോയ് ഫിലിപ്,ജോസഫ് തോമസ്,സെന്‍ ബേബി.
ഇടവക മെത്രാപോലീത്ത അഭി.മാത്യൂസ് മാര്‍ തിമോതീയോസ് തിരുമേനിയുടെ കല്പനപ്രകാരം പുതിയ കമ്മറ്റിയെ വികാരി ചുമതല ഏല്പിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് സഭയിലും സമൂഹത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന കുടുംബങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ദേവാലയത്തിലെ ആരാധനകള്‍ ലൂക്കന്‍ വില്ലജിലാണ് നടത്തപ്പെടുന്നത്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായില്‍ (വികാരി )
മേരി ജോസഫ് (ട്രസ്റ്റി)
ഷാജി എബ്രഹാം (സെക്രട്ടറി)

Scroll To Top