Thursday December 08, 2016
Latest Updates

ഒരു ലക്ഷം യൂറോയുടെ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ഇന്ത്യന്‍ എഴുത്തുകാരന്‍ അഖില്‍ ശര്‍മ്മയ്ക്ക്

ഒരു ലക്ഷം യൂറോയുടെ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് ഇന്ത്യന്‍ എഴുത്തുകാരന്‍ അഖില്‍ ശര്‍മ്മയ്ക്ക്

ഡബ്ലിന്‍:2016ലെ ഇന്റര്‍നാഷണല്‍ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ് അമേരിക്കന്‍ എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ അഖില്‍ ശര്‍മ്മയ്ക്ക്. ‘ഫാമിലി ലൈഫ്’ എന്ന നോവലാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്റെ സമ്മാനത്തുക 100,000 യൂറോ ആണ്.

അവാര്‍ഡ് തന്നെ അമ്പരപ്പിക്കുന്നുവെന്നായിരുന്നു ശര്‍മ്മയുടെ ആദ്യ പ്രതികരണം. ലോകത്തെ 43 രാജ്യങ്ങളിലെ 118 നഗരങ്ങളില്‍ നിന്നായി ലഭിച്ച 160 കൃതികളില്‍ നിന്നുമാണ് ‘ഫാമിലി ലൈഫ്’ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

അഖില്‍ ശര്‍മ ഡബ്ലിനില്‍

അഖില്‍ ശര്‍മ ഡബ്ലിനില്‍

ന്യൂ ജഴ്‌സിയിലെ റോയിട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലിഷ് പ്രൊഫസറായ അഖില്‍ ശര്‍മ്മ, പെന്‍/ഹെമിങ്‌വേ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ഇദ്ദേഹത്തിന്‍രെ നോവല്‍ ‘നോട്ടബിള്‍ ബുക്ക് ഓഫ് ദി ഇയര്‍’ ആയി ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ‘ആന്‍ ഒബിഡിയന്റ് ഫാദര്‍’ ആണ് മറ്റൊരു പ്രധാന കൃതി.

ഡല്‍ഹിയില്‍ ജനിച്ച ശര്‍മ്മ എട്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേയ്ക്ക് കുടിയേറിയതാണ്.44 വയസുകാരനായ ശര്‍മ്മ അമേരിക്കയിലെയ്ക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റത്തിന്റെ അനുഭവകഥകള്‍ തന്റെ സൃഷ്ടികളില്‍ നിറയെ വിവരിച്ചിട്ടുണ്ട്.as 2

നോവലിന് അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും അധികം സമ്മാന തുക നല്‍കുന്ന അവാര്‍ഡാണ് ഡബ്ലിന്‍ ലിറ്റററി അവാര്‍ഡ്.ലോകത്തെമ്പാടുനിന്നുമുള്ള നൂറു കണക്കിന് നോവലുകളില്‍ നിന്നാണ് എല്ലാ വര്‍ഷവും ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Scroll To Top